നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. നിവിന്‍ പോളിയും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ വലിയ ഹൈപ്പോടെ പുറത്തിറങ്ങിയ ചിത്രം അന്ന് ബോക്‌സ് ഓഫീസില്‍ ഓണം വിന്നര്‍ ആയിരുന്നു. ചിത്രം സാമ്പത്തികമായി വിജയമായിരുന്നുവെങ്കിലും പിന്നീട് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. അതിനെ കുറിച്ച് സംസാരിക്കുകയാണ് നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍.
ആദ്യചിത്രം എന്ന നിലയില്‍ പാളിച്ചകള്‍ ഉണ്ടെങ്കിലും ബോക്‌സ് ഓഫീസില്‍ കൊമേഴ്ഷ്യലി വലിയ വിജയം ആവാന്‍ ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് സാധിച്ചിട്ടുണ്ടെന്നും 50 കോടിയിലധികം നേടിയ ചിത്രം ബോക്‌സ് ഓഫീസില്‍ ബ്ലോക്ക് ബസ്റ്റര്‍ ആയിരുന്നുവെന്നും ധ്യാന്‍ പറയുന്നു. ഇനിയൊരു സിനിമ ചെയ്യുകയാണെങ്കില്‍ പാളിച്ചകള്‍ മനസ്സിലാക്കി വലിയൊരു ചിത്രം ചെയ്യാന്‍ ശ്രമിക്കുമെന്നും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
‘ ആദ്യത്തെ സിനിമയായ ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് പാളിച്ചകള്‍ ഉണ്ടെങ്കിലും അത് ബോക്‌സ് ഓഫീസില്‍ കൊമേഴ്ഷ്യലി വലിയ വിജയമായ ചിത്രമാണ്. ആദ്യത്തെ സിനിമ എന്ന നിലയില്‍ പാളിച്ചകളുണ്ട്. പാളിച്ചകള്‍ ഞാന്‍ പറഞ്ഞതാണ്.
ആ ഓണക്കാലത്ത് ഏറ്റവും കൂടുതല്‍ പൈസ കളക്ട് ചെയ്ത സിനിമയാണ് ലവ് ആക്ഷന്‍ ഡ്രാമ. ബോക്‌സ് ഓഫീസില്‍ ബ്ലോക്ക് ബസ്റ്റര്‍ ആയിരുന്നു ചിത്രം. 50 കോടിയിലധികം നേടിയ സിനിമയാണ് ലവ് ആക്ഷന്‍ ഡ്രാമ. അതുകൊണ്ട് തന്നെ ആ രീതിയില്‍ ഞാന്‍ ഹാപ്പിയാണ്.
ഒരു ഉത്സവ സീസണ്‍ വരുമ്പോള്‍ ഉറപ്പായിട്ടും പ്രേക്ഷകര്‍ തെരഞ്ഞെടുക്കുക ഫെസ്റ്റിവല്‍ മൂഡിലുള്ള അങ്ങനെയുള്ള സിനിമകള്‍ ആയിരിക്കും. അടുത്ത സിനിമയിലേക്ക് വരുമ്പോള്‍ തീര്‍ച്ചയായും എന്റെ പാളിച്ചകള്‍ മനസിലാക്കി മുന്നോട്ട് പോണം. അങ്ങനെ പോയെ പറ്റൂ.
ഭാവിയില്‍ ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും നിലവിലുള്ള ട്രെന്‍ഡിനെ പിടിച്ചു പോവാനാണ് ശ്രമിക്കുക. അത്തരം സിനിമകളെ ഞാനിനി ചെയ്യുകയുള്ളൂ. വലിയ സിനിമകള്‍ അല്ലെങ്കില്‍ ബ്രഹ്മാണ്ഡമെന്ന് പറയുന്ന സിനിമകളാണ് ഞാനിനി ചെയ്യാന്‍ ആഗ്രഹിക്കുന്നത്,’ധ്യാന്‍ പറയുന്നു.
content highlights: Dhyan Srinivasan talks about the love action drama