ഗാന്ധിജിക്കും ഒരു ദിവസം മുമ്പാണ് എന്റെ ഏട്ടന്‍ ജനിച്ചത്: ധ്യാന്‍ ശ്രീനിവാസന്‍
Entertainment news
ഗാന്ധിജിക്കും ഒരു ദിവസം മുമ്പാണ് എന്റെ ഏട്ടന്‍ ജനിച്ചത്: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 7th January 2023, 9:13 am

ഗാന്ധിജി ജനിക്കുന്നതിന് ഒരു ദിവസം മുമ്പാണ് തന്റെ ഏട്ടന്‍ ജനിക്കുന്നതെന്ന് ധ്യാന്‍ ശ്രീനിവാസന്‍. ഗാന്ധിജി ജീവിതത്തില്‍ നുണ പറയുകയും കള്ളത്തരം കാണിക്കുകയുമൊക്ക ചെയ്തിട്ടുണ്ട് എന്നാല്‍ തന്റെ അറിവില്‍ ഏട്ടന്‍ അങ്ങനെയൊന്നും ചെയ്തിട്ടില്ലെന്നും ധ്യാന്‍ പറഞ്ഞു.

ജീവിതത്തില്‍ ഒരിക്കല്‍ പോലും അദ്ദേഹം കള്ളം പറയുന്നത് താന്‍ കണ്ടിട്ടില്ലെന്നും മറ്റുള്ളവരെ ചീത്തവിളിക്കുന്നത് പോലും കേട്ടിട്ടില്ലെന്നും ധ്യാന്‍ പറഞ്ഞു. ജീവിതത്തില്‍ ആരെയെങ്കിലും ഏട്ടന്‍ ചീത്ത വിളിച്ചിട്ടുണ്ടെങ്കില്‍ അത് തന്നെയായിരിക്കുമെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ ഗാന്ധിജി ജനിക്കുന്നത് ഒക്ടോബര്‍ 2നാണ്. അദ്ദേഹം ജനിക്കുന്നതിന് ഒരു ദിവസം മുമ്പ് അതായത് ഒക്ടോബര്‍ 1നാണ് പുള്ളി(വിനീത് ശ്രീനിവാസന്‍) ജനിക്കുന്നത്. അതായത് ഗാന്ധിജിക്ക് മുമ്പേ ജനിച്ചയാളാണ് ഏട്ടന്‍ അതുകൊണ്ടാണ് പുള്ളി ഇങ്ങനെ സത്യസന്ധനായി പോയതെന്നാണ് ഞങ്ങളുടെ കൂട്ടുകാരുടെ ഇടയിലൊക്കെയുള്ള സംസാരം.

ഗാന്ധിജി വരെ ജീവിതത്തില്‍ പലതും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയായ സത്യാന്വോഷണ പരീക്ഷണ കഥയില്‍ പറഞ്ഞിട്ടുണ്ടല്ലോ പുള്ളി ചെയ്ത പലകാര്യങ്ങളും. ഇതില്‍ പറഞ്ഞിട്ടുണ്ട് പുള്ളി കള്ളം പറയുമായിരുന്നു, പുള്ളി കുട്ടികാലത്ത് കള്ളത്തരങ്ങളൊക്കെ കാണിച്ചിട്ടുണ്ട്. എന്നാല്‍ എന്റെ അറിവില്‍ ഏട്ടന്‍ അങ്ങനെ ഒന്നും ചെയ്തിട്ടില്ല.

ശരിക്കും പറഞ്ഞാല്‍ എന്റെ അറിവില്‍ പുള്ളി ഒരു നുണ പറയുകയോ, കള്ളത്തരം കാണിക്കുകയോ ഒന്നും ചെയ്തിട്ടില്ല. അത് മാത്രമല്ല പുള്ളി ഒരു മനുഷ്യനെ പോലും ചീത്ത പറയുന്നതായി പോലും ഞാന്‍ കണ്ടിട്ടില്ല. പിന്നെ അങ്ങനെ ആരെയെങ്കിലും ചീത്ത പറഞ്ഞിട്ടുണ്ടെങ്കില്‍ അത് എന്നെ മാത്രമായിരിക്കും,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

അതേസമയം അബാ മൂവീസിന്റെ ബാനറില്‍ വീകം ആണ് ധ്യാന്‍ ശ്രീനിവാസന്റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. മുകുന്ദനുണ്ണി അസോസിയേറ്റ്സ് ആണ് വിനീത് ശ്രീനിവാസന്‍ നായകനായി ഏറ്റവും ഒടുവില്‍ തിയേറ്ററിലെത്തിയ സിനിമ.

content highlight: dhyan sreenivasan talks about vineeth sreenivasan