ഐ.പി.എല്ലില്‍ സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ സ്വപ്നതുല്യമായ മുന്നേറ്റമാണ് ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് നടത്തുന്നത്. നിലവില്‍ 11 മത്സരങ്ങളില്‍ നിന്നും എട്ടു വിജയവും മൂന്നു തോല്‍വിയും അടക്കം 16 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍.
ഐ.പി.എല്ലില്‍ സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ സ്വപ്നതുല്യമായ മുന്നേറ്റമാണ് ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് നടത്തുന്നത്. നിലവില്‍ 11 മത്സരങ്ങളില്‍ നിന്നും എട്ടു വിജയവും മൂന്നു തോല്‍വിയും അടക്കം 16 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍.
ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ നടക്കുന്ന മത്സരത്തിന് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് സഞ്ജുവും സംഘവും. കഴിഞ്ഞ മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനോട് പരാജയപ്പെട്ട രാജസ്ഥാന്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ ആയിരിക്കും ഈ മത്സരത്തില്‍ ലക്ഷ്യമിടുക. മറുഭാഗത്ത് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 35 റണ്‍സിന്റെ തോല്‍വി വഴങ്ങിയ ചെന്നൈക്ക് പ്ലേ ഓഫിലേക്ക് മുന്നേറണമെങ്കില്‍ ജയം അനിവാര്യമാണ്.
Watch the match today with your mom too 💗💛 pic.twitter.com/V94hadJ8bh
— Rajasthan Royals (@rajasthanroyals) May 12, 2024
ചെന്നൈയുടെ തട്ടകമായ ചെപ്പൊക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിനു മുന്നോടിയായി രാജസ്ഥാന്‍ താരം ധ്രൂവ് ജുറലിന്റെ പരിശീലനത്തിനിടെയുള്ള തകര്‍പ്പന്‍ പ്രകടനത്തിന്റെ വീഡിയോ ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്.
രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. പരിശീലനത്തിനിടെ വിക്കറ്റ് കീപ്പിങ്ങില്‍ നിന്നും ഒരു തകര്‍പ്പന്‍ ക്യാച്ച് നേടുകയായിരുന്നു ജുറല്‍. രാജസ്ഥാന്റെ സൗത്ത് ആഫ്രിക്കന്‍ സ്റ്റാര്‍ പേസര്‍ നാന്ദ്രേ ബര്‍ഗര്‍ എറിഞ്ഞ പന്തില്‍ ഒരു തകര്‍പ്പന്‍ ഡൈവിങ്ങിലൂടെ തന്റെ ഒറ്റക്കൈ കൊണ്ട് പറന്ന് പന്ത് കൈപ്പിടിയില്‍ ആക്കുകയായിരുന്നു ജുറല്‍.
Proof that Jurel can fly ✈️ pic.twitter.com/UKIXTrRpf1
— Rajasthan Royals (@rajasthanroyals) May 10, 2024
പരിശീലനത്തില്‍ ബാറ്റ് ചെയ്തിരുന്നത് യുവ ഓപ്പണര്‍ യശ്വസി ജെയ്‌സ്വാള്‍ ആയിരുന്നു. താരത്തിന്റെ ഈ തകര്‍പ്പന്‍ ക്യാച്ച് ഇതിനോടകം തന്നെ വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.
ഈ സീസണില്‍ രാജസ്ഥാന്‍ ഒപ്പം 10 മത്സരങ്ങളില്‍ നിന്നും 103 റണ്‍സ് ആണ് ജുറല്‍ നേടിയത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ ഐ.പി.എല്ലിലെ തന്റെ ആദ്യ അര്‍ധസെഞ്ച്വറി നേടിയിരുന്നു. 34 പന്തില്‍ 54 റണ്‍സ് നേടിക്കൊണ്ടായിരുന്ന താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. വരും മത്സരങ്ങളിലും താരത്തിന്റെ മിന്നും പ്രകടനം ഉണ്ടാകുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
അതേസമയം ഐ.പി.എല്ലിന് മുന്നോടിയായി നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ താരം അരങ്ങേറ്റം കുറിച്ചിരുന്നു.
Content Highlight: Dhruv Jurel great catch video viral on Social Media