രജിനികാന്തിനേക്കാള്‍ നൂറിരട്ടി ലളിതമാണ് അവള്‍: ധനുഷ്
Entertainment
രജിനികാന്തിനേക്കാള്‍ നൂറിരട്ടി ലളിതമാണ് അവള്‍: ധനുഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 22nd October 2024, 1:42 pm

തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെ 2002ലാണ് ധനുഷ് തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. ചുരുങ്ങിയ കാലംകൊണ്ട് തന്നെ സിനിമ മേഖലയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ അദ്ദേഹത്തിനായി. ആടുംകളം എന്ന ചിത്രത്തിലെ അഭിനയത്തിന് 2010ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ഈ പുരസ്‌കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് ധനുഷ്.

2004ലാണ് ധനുഷും ഫിലിം മേക്കറും രജനികാന്തിന്റെ മകളുമായ ഐശ്വര്യയുമായുള്ള വിവാഹം നടക്കുന്നത്. 18 വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് 2022ലാണ് ഇരുവരും വേര്‍പിരിയുന്നത്. ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഇരുവരുടേയും വേര്‍പിരിയല്‍. വിവാഹബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളുണ്ട്.

രജിനികാന്തിനെക്കാള്‍ നൂറ് മടങ്ങ് ലളിത്യമുള്ളയാളാണ് ഐശ്വര്യയെന്നും എല്ലാവരെയും ഒരുപോലെയാണ് കാണുന്നതെന്നും ധനുഷ് പറയുന്നു. രജിനികാന്തിന്റെ മകളായി താന്‍ ഐശ്വര്യയെ കണ്ടിട്ടില്ലെന്നും തനിക്ക് അവളുടെ ലാളിത്യം ഇഷ്ടമായിരുന്നെന്നും ധനുഷ് പറയുന്നു. തങ്ങളുടെ മക്കളെ ഐശ്വര്യ നന്നായി വളര്‍ത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രജിനികാന്തിന്റെ മകളായതാണോ ഐശ്വര്യയോടുള്ള താത്പര്യത്തിന് കാരണം എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധനുഷ്.

‘രജിനികാന്തിന്റെ മകളായി ഞാന്‍ ഐശ്വര്യയെ കണ്ടിട്ടില്ല. എനിക്ക് അവളുടെ ലാളിത്യം ഇഷ്ടമായിരുന്നു. അവളുടെ അച്ഛന്‍ സിമ്പിളാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, ഐശ്വര്യയ അവളുടെ പിതാവിനേക്കാള്‍ നൂറ് മടങ്ങ് സിമ്പിളാണ്. ഐശ്വര്യ എല്ലാവരേയും തുല്യരായി കാണുന്നു, എല്ലാവരുമായി ചങ്ങാത്തം കൂടും. അവള്‍ ഞങ്ങളുടെ മക്കളെ നന്നായി വളര്‍ത്തുന്നു,’ ധനുഷ് പറയുന്നു.

Content Highlight: Dhanush Talks About Aishwarya Rajinikanth