'എ ബിഗ് ഹഗ്ഗ് ടു മാരി'; 'മാമന്നനെ' അഭിനന്ദിച്ച് ധനുഷ് , റിലീസ് നാളെ
Entertainment
'എ ബിഗ് ഹഗ്ഗ് ടു മാരി'; 'മാമന്നനെ' അഭിനന്ദിച്ച് ധനുഷ് , റിലീസ് നാളെ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th June 2023, 3:28 pm

സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മാരിസെൽവരാജ് ചിത്രം മാമന്നനെ പ്രകീർത്തിച്ച് സൂപ്പർ താരം ധനുഷ്. മാരി സെൽവ രാജിന്റെ മാമന്നൻ ഒരു സംഭവമാണെന്നും ആർട്ടിസ്റ്റുകളിൽ നിന്നെല്ലാം മികച്ച പ്രകടനമാണ് കാണാൻ സാധിച്ചതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

“മാരി സെൽവരാജിന്റെ മാമന്നൻ ഒരു വികാരമാണ് , മാരി നിങ്ങൾക്ക് ഒരു വലിയ ആലിംഗനം. വടിവേലു സാറും ഉദയനിധി സ്റ്റാലിനും വളരെ കൺവിൻസിങ് ആയിട്ടുള്ള പ്രകടനമാണ് കാഴ്ചവെച്ചത്. ഫഹദിൽ നിന്നും കീർത്തി സുരേഷിൽ നിന്നും വീണ്ടും മികച്ച പ്രകടനം. ഇന്റർവെൽ ബ്ലോക്കിൽ തിയേറ്ററുകൾ പൊട്ടിത്തെറിക്കും. ഒടുവിൽ എ.ആർ.റഹ്മാൻ സാർ, അങ്ങയുടെ മ്യൂസിക് വളരെ മനോഹരമായിട്ടുണ്ട്” ധനുഷ് തന്റെ ട്വിറ്ററിൽ കുറിച്ചു.

ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററിൽ നാളെ റിലീസ് ചെയ്യും. പ്രശസ്ത പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബൂഷൻ കമ്പനി ആയ റെഡ് ജയന്റ് ആണ് ചിത്രത്തിന്റെ നിർമ്മാണം.

തേനി ഈശ്വർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സോണി മ്യൂസിക് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് ഏറ്റെടുക്കും. കേരളത്തിൽ ആർ.ആർ.ആർ വിക്രം , ഡോൺ , വെന്ത് തുനിന്തത് കാട്, വിടുതലൈ തുടങ്ങിയ മാസ്റ്റർ ക്ലാസ് സിനിമകൾ വിതരണം ചെയ്ത എച്ച്‌.ആർ പിക്ചേഴ്സ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്‌. പി.ആർ.ഒ പ്രതീഷ് ശേഖർ.

Content Highlights: Dhanush on Mari Selvaraj