അരനൂറ്റാണ്ട്, അനേകായിരം തലകള്‍
00:00 | 00:00
കോഴിക്കോട് ജില്ലയിലെ ഈസ്റ്റ് ഹില്‍ എടക്കാട് റോഡില്‍ എടക്കാട് യൂണിയന്‍ എല്‍.പി. സ്‌കൂളിന് സമീപത്തായി അര നൂറ്റാണ്ടിലധികം കാലമായി ബാര്‍ബര്‍ ഷോപ്പ് നടത്തുന്നയാളാണ് ദേവദാസന്‍. പാരമ്പര്യമായാണ് പലരും ഈ തൊഴിലിലേക്ക് എത്തിപ്പെടുന്നതെങ്കിലും തന്റെ 17ാം വയസ്സില്‍ ഒരു ജീവിതമാര്‍ഗമെന്ന നിലയിലാണ് ദേവദാസന്‍ ഈ തൊഴില്‍ തെരഞ്ഞെടുക്കുന്നത്. പലതര വിവേചനങ്ങള്‍ ഉള്‍പ്പടെ ഈ തൊഴിലിന്റെ പേരില്‍ ഏല്‍ക്കേണ്ടി വന്നപ്പോഴും തന്റെ കുടുംബത്തിനൊരു അത്താണിയായത് ഈ തൊഴിലാണെന്ന് അഭിമാനത്തോടെ പറയുകയാണ് അദ്ദേഹം.
Content Highlight: Devadasan, who has been running a Kozhikode barber shop for over half a century, speaks
