ന്യൂദല്‍ഹി: ഡിസംബര്‍ മാസത്തിലെ ഏറ്റവും തണുപ്പുള്ള ദിവസത്തിന് സാക്ഷ്യം വഹിച്ച് ദല്‍ഹി. 199 വര്‍ഷത്തിനിടയില്‍ ദല്‍ഹിയിലെ താപനില എറ്റവും താഴ്ന്ന നിലയില്‍ ഇന്ന് എത്തി.
1901 ന് ശേഷമുള്ള ഏറ്റവും തണുപ്പുള്ള ദിവസമാണിതെന്ന് കാലാവസ്ഥാ ഏജന്‍സി ഇന്ത്യാ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സാധാരണ കണക്കാക്കുന്നതിന്റെ പകുതിയോളമായിരുന്നു പകല്‍ താപനിലയെന്ന് പ്രാദേശിക കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്റെ തലവന്‍ കുല്‍ദീപ് ശ്രീവാസ്തവ പറഞ്ഞു. ”ഡിസംബര്‍ മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും തണുപ്പുള്ള ദിവസമായിരുന്നു ഇന്ന്.” ശ്രീവാസ്തവയെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഈ ശൈത്യകാലത്ത് ദല്‍ഹി അസാധാരണമായ വിധം കുറഞ്ഞ താപനിലയാണ് കാണുന്നത്. കഴിഞ്ഞ ആഴ്ച ഏറ്റവും കുറഞ്ഞ താപനില 2.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഈ വര്‍ഷം പതിറ്റാണ്ടുകളിലെ ഏറ്റവും കഠിനമായ ശൈത്യകാലമാകുമെന്ന് കാലാവസ്ഥാ ഓഫീസ് അറിയിച്ചു.