ന്യൂദല്‍ഹി: ദല്‍ഹിയില്‍ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ കൊവിഡ് കേസുകള്‍ 75 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്.
എന്നാല്‍ കൊവിഡ് ബാധിച്ചുള്ള മരണങ്ങളില്‍ 27 ശതമാനം മാത്രമാണ് കുറഞ്ഞത്. മെയ് 10 ന് 12,651 കേസുകളും 319 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്ന്, 10 ദിവസത്തിന് ശേഷം 3,231 കേസുകളും 233 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
മുംബൈയിലെ കൊവിഡ് കേസുകളിലും വലിയ തോതിലുള്ള കുറവ് വന്നിട്ടുണ്ട്. പത്ത് ദിവസത്തിനിടെ 25 ശതമാനം കുറവാണ് വന്നിട്ടുള്ളത്.
മരണനിരക്ക് 23 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മെയ് 10 ന് 1425 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പത്ത് ദിവസത്തിന് ശേഷം അത് 1425 ആയി കുറഞ്ഞു. മരണം 74 ല്‍ നിന്ന് 59 ലേക്ക് കുറയുകയും ചെയ്തു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,76,070 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 3,874 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 3,69,077 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, കര്‍ണാടകം, കേരളം, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കൊവിഡ് കേസുകള്‍ രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം മാത്രം 20.55 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെയുള്ള പ്രതിദിന ടെസ്റ്റുകളില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. രാജ്യത്ത് ഇതുവരെ 2,57,72,400 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,23,55,440 പേര്‍ രോഗമുക്തരായി. കൊവിഡ് ബാധിച്ച് ഇതുവരെ 2,87,122 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.