Advertisement
national news
വായ്പ തുക തിരികെ ചോദിച്ച വൃദ്ധയെ കൊന്നുകഷ്ണങ്ങളാക്കി കനാലില്‍ തള്ളി; ദല്‍ഹിയില്‍ ദമ്പതികള്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 14, 07:37 am
Wednesday, 14th July 2021, 1:07 pm

ന്യൂദല്‍ഹി: വൃദ്ധയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി കനാലില്‍ തള്ളിയ ദമ്പതികള്‍ അറസ്റ്റില്‍.

നജഫ്ഗഢിലാണ് സംഭവം നടന്നത്. വൃദ്ധയുടെ മൃതദേഹം കനാലില്‍ നിന്ന് പോലിസ് കണ്ടെടുത്തു.

സംഭവത്തില്‍ ഇവന്റ് മാനേജ്മെന്റ് ജീവനക്കാരനായ അനില്‍ ആര്യ, ഭാര്യ തനു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

75കാരിയായ വൃദ്ധയില്‍ നിന്ന് വായ്പയായി എടുത്ത തുക തിരിച്ചടയ്ക്കാന്‍ പറ്റാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഒരു ലക്ഷം രൂപയാണ് ഇവര്‍ വായ്പയെടുത്തത്.

വായ്പ വാങ്ങിയ പണം തിരികെ നല്‍കണമെന്ന് വയോധിക തിരിച്ച് ആവശ്യപ്പെട്ടതോടെയാണ് ഇവരെ കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കിയതെന്ന് ദമ്പതികള്‍ പറഞ്ഞു.

വൃദ്ധ തനിച്ചുള്ള സമയത്ത് വീട്ടിലെത്തിയ അനിലും തനുവും ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

Content Highlights: Delhi: Couple kills woman, throws her chopped body into canal