national news
സ്റ്റാലിന്‍ ദല്‍ഹിയില്‍; കെജ്‌രിവാളുമായി കൂടിക്കാഴ്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 01, 03:28 am
Friday, 1st April 2022, 8:58 am

ന്യൂദല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി ഇന്ന് കൂടികാഴ്ച്ച നടത്തും. വെസ്റ്റ് വിനോദ് നഗറില്‍ രാവിലെ 11 മണിക്കാണ് കൂടികാഴ്ച്ച.

ദല്‍ഹി സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളില്‍ സ്റ്റാലിന് മതിപ്പുണ്ടെന്നും ദല്‍ഹിയിലെ സ്‌കൂളുകള്‍ സന്ദര്‍ശിക്കാന്‍ സ്റ്റാലിന്‍ ആഗ്രഹിക്കുന്നുവെന്നും
വൃത്തങ്ങള്‍ പറഞ്ഞു.

പ്രാഥമിക ആരോഗ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൊഹല്ല ക്ലിനിക്കുകളും സന്ദര്‍ശിക്കും.
മൊഹല്ല ക്ലിനിക്ക് സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി പ്രീ-പ്രൈമറി ക്ലാസിലെ വിദ്യാര്‍ത്ഥികളുമായും ‘ഹാപ്പിനസ് ക്ലാസ്’, ‘ദേശഭക്തി ക്ലാസിലെ’ വിദ്യാര്‍ത്ഥികളുമായും സ്റ്റാലിന്‍ സംവദിക്കും.

ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായും പിയുഷ് ഗോയലുമായും സ്റ്റാലിന്‍ കൂടികാഴ്ച്ച നടത്തിയേക്കും.

 

Content Highlights: Delhi CM Arvind Kejriwal, MK Stalin to inspect schools, mohalla clinics