Entertainment
എനിക്ക് ക്രഷ് തോന്നിയ നടന്‍; ഡാന്‍സ് കണ്ട് കൂടെ അഭിനയിക്കാന്‍ ആഗ്രഹിച്ചു: ദീപ തോമസ്

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ദീപ തോമസ്. മോഡലിങ്ങിലൂടെയാണ് ദീപ സിനിമയില്‍ എത്തുന്നത്. വൈറസ്, ഹോം, സുലൈഖ മന്‍സില്‍, മോഹന്‍ കുമാര്‍ ഫാന്‍സ്, പെരുമാനി തുടങ്ങിയ മികച്ച സിനിമകളുടെ ഭാഗമാകാന്‍ നടിക്ക് സാധിച്ചിട്ടുണ്ട്.

ഇപ്പോള്‍ നടന്‍ ലുക്മാന്‍ അവറാനെ കുറിച്ച് പറയുകയാണ് ദീപ തോമസ്. സുലൈഖ മന്‍സില്‍, പെരുമാനി എന്നീ സിനിമകളില്‍ ഇരുവരും അഭിനയിച്ചിട്ടുണ്ട്. തനിക്ക് ക്രഷ് അടിച്ചിട്ടുള്ള ഒരു നടനാണ് ലുക്മാന്‍ എന്നാണ് ദീപ പറയുന്നത്.

സുലൈഖ മന്‍സില്‍ സിനിമയിലെ ‘എത്രനാള് കാത്തിരുന്നു ഒന്ന് കാണുവാന്‍’ എന്ന് തുടങ്ങുന്ന പാട്ടിന്റെ ഷൂട്ട് നടക്കുമ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നുവെന്നും ലുക്മാന്റെ ഡാന്‍സ് കണ്ട് കൂടെ അഭിനയിക്കാന്‍ ആഗ്രഹം തോന്നിയെന്നും നടി പറയുന്നു.

ആ ആഗ്രഹം പെരുമാനിയെന്ന സിനിമയിലൂടെ നടന്നുവെന്നും ദീപ തോമസ് കൂട്ടിച്ചേര്‍ത്തു. ഡ്രീം സ്‌ക്രീന്‍ എന്റര്‍ടൈമെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഞാന്‍ ലുക്മാനോട് പറഞ്ഞ കാര്യമാണ്. സുലൈഖ മന്‍സില്‍ എന്ന സിനിമയില്‍ ഒരു പാട്ടുണ്ടായിരുന്നു. ‘എത്രനാള് കാത്തിരുന്നു ഒന്ന് കാണുവാന്‍’ എന്ന് തുടങ്ങുന്ന പാട്ടായിരുന്നു അത്. ആ പാട്ട് ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാന്‍ സെറ്റില്‍ ഉണ്ടായിരുന്നു.

അന്ന് ലുക്മാന്റെ ഡാന്‍സ് കണ്ട്, ആളുടെ ഗ്രേസ് കണ്ടിട്ട് അന്ന് ഞാന്‍ മനസില്‍ ഒരു കാര്യം ആഗ്രഹിച്ചു. ‘ദൈവമേ, എനിക്ക് ആളുടെ കൂടെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ ആവണേ’ എന്നതായിരുന്നു അത്.

അത് എന്റെ വളരെ വലിയ ആഗ്രഹമായിരുന്നു. അത് ഡ്രീം കം ട്രൂവായ മൊമന്റ് ആയിരുന്നു എനിക്ക് പെരുമാനിയെന്ന സിനിമ. എനിക്ക് ക്രഷ് അടിച്ചിട്ടുള്ള ഒരു നടന്‍ കൂടിയാണ് ലുക്മാന്‍,’ ദീപ തോമസ് പറയുന്നു.

പെരുമാനി:

അപ്പന്‍ എന്ന പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിന് ശേഷം മജു സംവിധാനം ചെയ്ത ചിത്രമായിരുന്നു പെരുമാനി. ദീപ തോമസിനും ലുക്മാനും പുറമെ വിനയ് ഫോര്‍ട്ട്, സണ്ണി വെയ്ന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നു. പെരുമാനി എന്ന വ്യത്യസ്തമായ ഗ്രാമത്തിന്റെയും അവിടുത്തെ മനുഷ്യരുടെയും കഥയാണ് സംവിധായകന്‍ ഈ ചിത്രത്തിലൂടെ പറഞ്ഞത്.


Content Highlight: Deepa Thomas Talks About Lukman Avaran