ദുബൈയില്‍ പോകാതെ ബുര്‍ജ് ഖലീഫ കാണാം, ബ്രൗസറിലൂടെ
Big Buy
ദുബൈയില്‍ പോകാതെ ബുര്‍ജ് ഖലീഫ കാണാം, ബ്രൗസറിലൂടെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th December 2014, 11:34 am

bhurj നിങ്ങളുടെ കമ്പ്യൂട്ടറിന് മുന്നിലിരുന്നു കൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കാം. എങ്ങനെയെന്നല്ലേ, ഗൂഗിള്‍ സ്ട്രീറ്റ് വ്യൂയിലൂടെ.

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂയില്‍ ദുബൈ നഗരം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഗൂഗിള്‍ അറിയിച്ചു. യു.എ.ഇയില്‍ നിന്നും ഗൂഗിള്‍ സ്ട്രീറ്റ് വ്യൂയില്‍ ഉള്‍പ്പെടുത്തുന്ന ആദ്യ നഗരമാണ് ദുബൈ.

830 മീറ്റര്‍ നീളമുള്ള ബുര്‍ജ് ഖലീഫയുടെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോകാന്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ നിന്നും നോക്കിയാല്‍ ദുബൈ നഗരം എങ്ങനെയുണ്ടാവുമെന്നറിയാനും ഗൂഗിള്‍ സൗകര്യം ഉപയോഗപ്പെടുത്താം.

ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിലൊന്നായ ദുബൈ മാളിന്റെ ഉള്‍ഭാഗം കാണാനുള്ള സൗകര്യവും ഗൂഗിള്‍ സ്ട്രീറ്റ് വ്യൂയില്‍ ഉണ്ട്. കൂടാതെ ദുബൈ നഗരത്തിലെ ഹൈവേകളും, ബീച്ചും, ദുബൈ ഉള്‍ക്കടലും, നടപ്പാതകളുമെല്ലാം ഗൂഗിള്‍ സ്ട്രീറ്റ് വ്യൂയിലൂടെ കാണാം.