പത്തനാപുരം ഗോകുലത്തില്‍ ഹരികുമാറിനെതിരെയാണ് ഭീഷണി. ജ്യോതിഷം വഴി ദുര്‍മന്ത്രവാദം, പൂജകള്‍ എന്നിവക്കെതിരെയാണ് ഫേസ്ബുക് വഴി ഹരികുമാര്‍ ലേഖനങ്ങള്‍ എഴുതിയിരുന്നത്.ജ്യോതിഷത്തിലെ അനാവശ്യപ്രചാരണങ്ങള്‍ക്കെതിരെ “വിശ്വാസം അതല്ല എല്ലാം” എന്ന പുസ്തകവും ഹരി എഴുതിയിരുന്നു.
ജ്യോതിഷത്തിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ സമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചതിന് ടെലിവിഷന്‍ അവതാരകനെതിരെ വധഭീഷണിയെന്ന് പരാതി. പത്തനാപുരം ഗോകുലത്തില്‍ ഹരികുമാറിനെതിരെയാണ് ഭീഷണി. ജ്യോതിഷം വഴി ദുര്‍മന്ത്രവാദം, പൂജകള്‍ എന്നിവക്കെതിരെയാണ് ഫേസ്ബുക് വഴി ഹരികുമാര്‍ ലേഖനങ്ങള്‍ എഴുതിയിരുന്നത്.ജ്യോതിഷത്തിലെ അനാവശ്യപ്രചാരണങ്ങള്‍ക്കെതിരെ “വിശ്വാസം അതല്ല എല്ലാം” എന്ന പുസ്തകവും ഹരി എഴുതിയിരുന്നു. ഹരികുമാറിന്റെ പിതാവ് ഗോപാലപിള്ളക്കാണ് തപാല്‍മാര്‍ഗം ഭീഷണിക്കത്ത് വന്നത്.
താങ്കളുടെ മകന്‍ ഹിന്ദു ആചാരങ്ങളെ അപമാനിച്ച് സോഷ്യല്‍മീഡിയ വഴി പ്രചരണം നടത്തുന്നുണ്ട്. അത് നിര്‍ത്തിയില്ലെങ്കില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. കര്‍മ്മമറിയാവുന്ന ഒരാള്‍ വേണമെന്ന് വച്ചാല്‍ ഹരി പത്തനാപുരം എന്ന ആളെ ഈ ഭൂമുഖത്ത് നിന്ന് തന്നെ ഇല്ലാതാക്കാന്‍ കഴിയുമെന്നും, താങ്കള്‍ക്ക് വായ്ക്കരി ഇടാന്‍ മകന്‍ ഇല്ലാതെ വരുന്ന അവസ്ഥ ഒന്ന് ചിന്തിച്ച് നോക്കൂവെന്നും ഹരിയുടെ പിതാവിന് ലഭിച്ച ഭീഷണിക്കത്തില്‍ പറയുന്നു.
ആഭിചാരവും മന്ത്രവാദവും തെറ്റെന്ന് പറയാന്‍ ഹിന്ദുമതം ഇയാളെ ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്ന് കത്തില്‍ ചോദിക്കുന്നു. താങ്കളുടെ മകനെതിരെ മാരണ കര്‍മങ്ങള്‍ നടത്തണമെന്ന് തീരുമാനമുണ്ടായിരുന്നെന്നും എന്നാല്‍ താങ്കള്‍ ഹിന്ദു ആചാരങ്ങള്‍ പിന്തുടരുന്ന ആള്‍ എന്ന നിലയില്‍ മകന് ഒരു അവസരം കൂടി നല്‍കുന്നുവെന്നും നവമാധ്യമങ്ങള്‍ വഴി നടത്തുന്ന അനാവശ്യ പ്രചരണങ്ങള്‍ അവസാനിപ്പിക്കാന്‍ മകനെ ഉപദേശിക്കണമെന്നും കത്തില്‍ പറയുന്നു.