ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ മുന്‍നിര തകര്‍ന്ന സൗത്ത് ആഫ്രിക്ക പതറുകയാണ്. കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് മുമ്പ് തന്നെ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയാണ് സൗത്ത് ആഫ്രിക്ക പതറുന്നത്.
മുഹമ്മദ് സിറാജിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് ആദ്യ സെഷനില്‍ തന്നെ സൗത്ത് ആഫ്രിക്കയെ വരിഞ്ഞുമുറുക്കിയത്. തന്റെ സ്‌പെല്ലിലെ ആദ്യ ആറ് ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്.
സൗത്ത് ആഫ്രിക്കന്‍ ഓപ്പണര്‍ ഏയ്ഡന്‍ മര്‍ക്രം, ബാവുമയുടെ അഭാവത്തില്‍ ക്യാപ്റ്റന്റെ റോളിലെത്തിയ ഡീന്‍ എല്‍ഗര്‍, യുവതാരം ടോണി ഡി സോര്‍സി എന്നിവരെയാണ് സിറാജ് മടക്കിയത്.
കഴിഞ്ഞ മത്സരത്തില്‍ ഇരട്ട സെഞ്ച്വറിയോളം പോന്ന സെഞ്ച്വറി നേടിയ ഡീന്‍ എല്‍ഗറാണ് ഇന്ത്യയെ ഇന്നിങ്‌സ് തോല്‍വിയിലേക്ക് തള്ളിവിട്ടത്. അതേ എല്‍ഗറിനെ വെറും നാല് റണ്‍സിന് ക്ലീന്‍ ബൗള്‍ഡാക്കിയാണ് സിറാജ് രണ്ടാം മത്സരത്തില്‍ തീയായത്.
അതേസമയം, സൗത്ത് ആഫ്രിക്കക്ക് ആറാം വിക്കറ്റും നഷ്ടമായിരിക്കുകയാണ്. സിറാജിന്റെ പന്തില്‍ ഡേവിഡ് ബെഡ്ഡിങ്ഹാമിനെയും മാര്‍കോ യാന്‍സെനെയുമാണ് സൗത്ത് ആഫ്രിക്കക്ക് അവസാനമായി നഷ്ടമായത്. ഇതോടെ മത്സരത്തില്‍ ഫൈഫര്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ബുംറയാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.
ഇന്ത്യക്കെതിരെ ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന സൗത്ത് ആഫ്രിക്കന്‍ താരം
ജാക് കാല്ലിസ് – 1,734
ഹാഷിം അംല – 1,528
എ.ബി. ഡി വില്ലിയേഴ്‌സ് – 1,334
ഡീന്‍ എല്‍ഗര്‍ – 1000
അതേസമയം, സൗത്ത് ആഫ്രിക്കക്ക് ആറാം വിക്കറ്റും നഷ്ടമായിരിക്കുകാണ്. സിറാജിന്റെ പന്തില്‍ ഡേവിഡ് ബെഡ്ഡിങ്ഹാമിനെയും മാര്‍കോ യാന്‍സെനെയുമാണ് സൗത്ത് ആഫ്രിക്കക്ക് അവസാനമായി നഷ്ടമായത്. ഇതോടെ മത്സരത്തില്‍ ഫൈഫര്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ബുംറയാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.
That’s a 5-FER for @mdsirajofficial 🔥🔥
His first five-wicket haul in South Africa and third overall.#SAvIND pic.twitter.com/lQQxkTNevJ
— BCCI (@BCCI) January 3, 2024
നിലവില്‍ 16 ഓവര്‍ പിന്നിടുമ്പോള്‍ സൗത്ത് ആഫ്രിക്ക 34ന് ആറ് എന്ന നിലയിലാണ്. 22 പന്തില്‍ ഏഴ് റണ്‍സുമായി കൈല്‍ വെരായ്‌നെയും ഒരു പന്തില്‍ റണ്‍സൊന്നും നേടാതെ കേശവ് മഹാരാജുമാണ് ക്രീസില്‍.
ഇന്ത്യ പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്‌സ്വാള്‍, രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാര്‍.
സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍
ഏയ്ഡന്‍ മര്‍ക്രം, ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), ടോണി ഡി സോര്‍സി, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഡേവിഡ് ബെഡ്ഡിങ്ഹാം, കൈല്‍ വെരായ്‌നെ (വിക്കറ്റ് കീപ്പര്‍), മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, കഗീസോ റബാദ, നാന്ദ്രേ ബര്‍ഗര്‍, ലുന്‍ഗി എന്‍ഗിഡി.
Content Highlight: Dean Elgar completes 1000 test runs against India