ഗോ ലൈവ് സ്പെഷ്യല്‍ എഡിഷനുമായി ഡാറ്റ്സന്‍
Nissan
ഗോ ലൈവ് സ്പെഷ്യല്‍ എഡിഷനുമായി ഡാറ്റ്സന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th August 2018, 3:27 pm

2018 ഗോ ലൈവ് സ്പെഷ്യല്‍ എഡിഷനെ ഡാറ്റ്സന്‍ അവതരിപ്പിച്ചു. ജക്കാര്‍ത്തയില്‍ നടന്നുകൊണ്ടിരിക്കുന്ന 2 ഓട്ടോ ഷോയിലാണ് 2018 ഗോ ലൈവ് സ്പെഷ്യല്‍ എഡിഷനെ അവതരിപ്പിച്ചത്.

കഴിഞ്ഞവര്‍ഷം കമ്പനി കാഴ്ച്ചവെച്ച ഗോ ലൈവ് കോണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് പുതിയ ഗോ ലൈവ് സ്പെഷ്യല്‍ എഡിഷന്റെ ഒരുക്കം. ഗോ ഹാച്ച്ബാക്കിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദം ആധാരമായി ഒരുങ്ങുന്ന ഗോ ലൈവില്‍ പുതിയ ഡിസൈന്‍ ഘടനകള്‍ തന്നെയാണ് പ്രധാന ആകര്‍ഷണം.

Read:  ഉപ്പളയില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്റെ കൊലപാതകം: രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയില്‍

സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്നും വേറിട്ടുനില്‍ക്കാന്‍ ഡിസൈന്‍ മാറ്റങ്ങള്‍ ഗോ ലൈവ് സ്പെഷ്യല്‍ എഡിഷനെ സഹായിക്കും. നവംബര്‍ മുതല്‍ ബുക്കിംഗ് ആരംഭിക്കും.

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഡാറ്റ്സന്‍ ഗോ ലൈവില്‍ കരുത്ത് പകരുക. 72 ബി.എച്ച്.പി കരുത്ത് പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. എക്സ്ട്രോണിക് സി.വി.ടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനിലാണ് ഒരുങ്ങുന്നത്.

ഇന്തോനേഷ്യന്‍ വിപണിയില്‍ ഡീസല്‍ എന്‍ജിന്‍ പതിപ്പുകളെ കമ്പനി പുറത്തിറക്കാറില്ല. ഹാച്ച്ബാക്കിന് ഗ്രെ നിറമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ മുന്‍ സ്പ്ലിറ്ററിനും പിന്‍ ഡിഫ്യൂസറിനും മേല്‍ക്കൂരയിലുള്ള സ്പോയിലറിനും മഞ്ഞനിറമാണ്. ഹാച്ച്ബാക്കിന്റെ അകത്തളത്തില്‍ സീറ്റുകള്‍ക്കും സീറ്റ്ബെല്‍റ്റുകള്‍ക്കും ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിനും മഞ്ഞനിറം ഭംഗി പകരും.