'ചൈന തോക്കുകളുടെ ശക്തി പ്രയോഗിക്കുമ്പോള്‍ ടിബറ്റുകാര്‍ സത്യത്തിന്റെ ശക്തി നിലനിര്‍ത്തുന്നു'; മനുഷ്യര്‍ മതത്തിന്റെ പേരില്‍ മനുഷ്യരെ കൊല്ലുകയാണന്നും ദലൈലാമ
ഗയ: ചൈന തോക്കുകളുടെ ശക്തി പ്രയോഗിക്കുമ്പോള്‍ ടിബറ്റുകാര്‍ സത്യത്തിന്റെ ശക്തി നിലനിര്‍ത്തുന്നുവെന്ന് ദലൈലാമ.
‘ചൈനയില്‍ ഇന്ന് ബുദ്ധമതക്കാരുടെ ജനസംഖ്യ വളരെ വലുതാണ്. അവരുടെ മതം വളരെ ശാസ്ത്രീയമാണെന്ന് അവര്‍ വിശ്വസിക്കുന്നു.
ക്രിസ്തുമസ് ദിനത്തില്‍ ചൈനീസ് സര്‍ക്കാരിന് അയച്ച സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ക്ക് സത്യത്തിന്റെ ശക്തിയുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് തോക്കുകളുടെ ശക്തിയുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍, സത്യത്തിന്റെ ശക്തി തോക്കുകളുടെ ശക്തിയെക്കാള്‍ ശക്തമാണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനുഷ്യരെന്ന നിലയില്‍ എല്ലാവരും സന്തുഷ്ടരും സംതൃപ്തരുമായി സമാധാനപരമായ ജീവിതം നയിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ദലൈലാമ പറഞ്ഞു. ആളുകള്‍ അവരുടെ തലച്ചോര്‍ ഉപയോഗിച്ച് ചുറ്റുമുള്ള ഭൗതിക വസ്തുക്കളുടെ മൂല്യം വിശകലനം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇന്ന്, മനുഷ്യര്‍ മതത്തിന്റെ പേരില്‍ മനുഷ്യരെ കൊല്ലുകയാണ്. എന്നാല്‍ എല്ലാ മതങ്ങളും ഒരേ സ്‌നേഹത്തിന്റെ സന്ദേശമാണ് വഹിക്കുന്നതെന്ന് എല്ലാവരും ശ്രദ്ധിക്കണം. മത ഐക്യം വളര്‍ത്താന്‍ നാമെല്ലാം ശ്രമിക്കണം’ അദ്ദേഹം ആവശ്യപ്പെട്ടു.