ഹൈദരാബാദ്: കെ.ജി.എഫ് സംവിധായകന് പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സലാറില്‍ മോഹന്‍ലാലിന് പകരം ജഗപതി ബാബുവെത്തും. പ്രഭാസ് നായകനാവുന്ന ചിത്രത്തില്‍ ശ്രുതി ഹാസനാണ് നായികയാവുന്നത്.
പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗോഡ്ഫാദര് റോളിലേക്കായിരുന്നു മോഹന്‍ലാലിനെ പരിഗണിച്ചിരുന്നത്. എന്നാല്‍ രാജമന്നാര്‍ എന്ന ഈ റോളിലേക്ക് പിന്നീട് ജഗപതി ബാബുവിനെ പരിഗണിക്കുകയായിരുന്നു.
റെക്കോര്‍ഡ് പ്രതിഫലമായിരുന്നു മോഹന്‍ലാലിന് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നത്.
കെ.ജി.എഫ് ചാപ്റ്റര്‍ 1-ന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഹിറ്റ്മേക്കര് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ മൂന്നാമത്തെ ബഹുഭാഷ ചിത്രമാണ് സലാര്‍.
മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ‘സലാര്‍’ എന്ന വാമൊഴി പ്രയോഗത്തിന്റെ അര്‍ത്ഥം ‘കമാന്‍ഡര്‍ ഇന്‍ ചീഫ്’, ‘ രാജാവിന്റെ വലംകൈ’, എന്നൊക്കെയാണെന്ന് പ്രശാന്ത് നീല്‍ നേരത്തെ പറഞ്ഞിരുന്നു.
രാധേ ശ്യാം ആണ് പ്രഭാസിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ഇതിന് പുറമെ ആദി പുരുഷ്, നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന ചിത്രവും അണിയറിയില്‍ ഒരുങ്ങുന്നുണ്ട്.