പ്രോപഗണ്ട തന്നെയാണ്, നിങ്ങളെപ്പോലുള്ള വര്‍ഗീയക്കൂട്ടങ്ങളുടെ വെറുപ്പിന്റെ പ്രോപഗണ്ടയല്ലെന്ന് മാത്രം
Notification
പ്രോപഗണ്ട തന്നെയാണ്, നിങ്ങളെപ്പോലുള്ള വര്‍ഗീയക്കൂട്ടങ്ങളുടെ വെറുപ്പിന്റെ പ്രോപഗണ്ടയല്ലെന്ന് മാത്രം
ആര്‍ജെ സലിം
Thursday, 4th February 2021, 3:35 pm

പ്രൊപ്പഗാണ്ടയാണത്രെ

ലോകം മുഴുവന്‍ കര്‍ഷക പ്രക്ഷോഭങ്ങളുടെ ഒപ്പം നില്‍ക്കുന്നത് പ്രൊപ്പഗാണ്ടയാണത്രെ എന്നാണ് ചാണകം തീനികളുടെ പുതിയ വാദം. അതും പറയുന്നതാരാണെന്നു നോക്കണം.

*ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രൊപ്പഗാണ്ട ഉണ്ടാക്കി, പ്രചരിപ്പിച്ചു ജനത്തെ പറ്റിച്ചവര്‍

* ബി.ജെ.പിയെന്നാല്‍ വികസനമെന്നും മോദിയെന്നാല്‍ വികസന നായകനെന്നും ഭൂലോക നുണ പറഞ്ഞു മനുഷ്യരെ പറ്റിച്ചവര്‍.

* വാട്‌സാപ്പ് യൂണിവേഴ്‌സിറ്റികളെന്നു വിളിക്കപ്പെടുന്ന നുണ നിര്‍മാണ ഫാക്റ്ററികള്‍ വഴി രാജ്യം മുഴുവനും ദിവസേന ആയിരക്കണക്കിന് നുണകള്‍, വ്യാജ വാര്‍ത്തകള്‍, വ്യാജ ആരോപണങ്ങള്‍, വര്‍ഗീയത എന്നിവ പ്രചരിപ്പിക്കുന്നവര്‍.

* പ്രൊപ്പഗാണ്ടയ്ക്ക് മാത്രമായി ആദ്യമായി സ്വന്തം ഐടി സെല്‍ ഉണ്ടാക്കിയവര്‍. അതിനായി ആയിരക്കണക്കിന് ചെറുപ്പക്കാരെ ശമ്പളം കൊടുത്തു ഇതിനായി മാത്രം നിര്‍ത്തിയിരിക്കുന്നവര്‍

* മുസ്‌ലിങ്ങള്‍ക്കെതിരെ വര്‍ഗീയ നുണ പ്രചരിപ്പിച്ചു അവരെ മുഴുവന്‍ ദേശദ്രോഹികളാക്കി ചിത്രീകരിച്ചു കൂട്ടക്കൊല നടത്തുന്നവര്‍.

* അറിയപ്പെടുന്ന ഒട്ടുമിക്ക സെലിബ്രിറ്റികളെയും വാടകയ്ക്കെടുത്തു സ്വന്തം കാര്യത്തിനായി ഉപയോഗിക്കുന്നവര്‍. കങ്കണയും അക്ഷയ് കുമാറും മുതല്‍ രജനി കാന്തിനെ വരെ അതിനായി കാവല്‍ നായ്ക്കളെപോലെ കൂട്ടിലിട്ടു വളര്‍ത്തുന്നവര്‍. അര്‍ണബിനെപ്പോലെ ഒരുത്തനെക്കൊണ്ടു സ്ഥിരം രാജ്യത്തെ വിഭജിക്കുന്നവര്‍.

* ലോക ശ്രദ്ധ മുഴുവന്‍ കര്‍ഷക പ്രക്ഷോഭങ്ങളിലേക്ക് തിരിയുന്നു എന്ന് കണ്ടപ്പോള്‍ ഇന്ത്യയിലെ ഏറ്റവും പോപ്പുലര്‍ ഐക്കണുകളില്‍ ഒന്നായ സച്ചിനെ തന്നെ വിലയ്ക്കെടുത്തുകൊണ്ടു വന്നു മുന്നില്‍ നിര്‍ത്തി പാവ കളിക്കുന്നവര്‍.

* മുതലയെപ്പിടിക്കുന്ന, മാനിനെയും മയിലിനെയും കളിപ്പിക്കുന്ന, മാങ്ങ സ്വന്തം കൈ കൊണ്ട് തിന്നുന്ന അത്ഭുത പ്രവര്‍ത്തി കാണിക്കുന്ന, യോഗാഭ്യാസം പതിവുള്ള, ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന (ഒവ്വ!), ബീച്ചില്‍ കച്ചറ പെറുക്കുന്ന ഒരു സാധു മനുഷ്യനായി ഒരു കലാപകാരിയെ, ഒരു വിഷ ജീവിയെ സ്ഥിരം പ്രോപഗണ്ട പെയിന്റടിക്കുന്നവര്‍

* അതും പോരാഞ്ഞിട്ട് ഗാന്ധിയോടൊപ്പവും ടാഗോറിനൊപ്പവും ചേര്‍ത്ത് വെച്ച് താരതമ്യങ്ങള്‍ വ്യാജമായി നിര്‍മ്മിക്കുന്ന പ്രോപഗണ്ട വിങ് തന്നെയുള്ളവര്‍

* നോട്ട് നിരോധനവും ജി.എസ്.ടിയും മുതല്‍ ഇക്കോണമി തകര്‍ച്ച വരെ മറയ്ക്കാന്‍ പുല്‍വാമയിലെ നാല്‍പത് ജവാന്മാരെ കൊലയ്ക്ക് കൊടുത്തു ഒരു ശത്രു ആക്രമണ പ്രതീതി ഉണ്ടാക്കി അതിന്റെ പ്രതികാര നാടകമെന്നോണം ബാലക്കോട്ടില്‍ പോയി പൈന്‍ മരങ്ങളുടെ മണ്ടയ്ക്ക് മിസെയില്‍ പായിച്ചിട്ട് എന്തോ മല മറിച്ചെന്നു പ്രചരിപ്പിച്ചവര്‍.

* അതിന്റെ പേരില്‍ വ്യാജ ദേശസ്‌നേഹം പറഞ്ഞുകൊണ്ട് തിരഞ്ഞെടുപ്പ് ജയിച്ചവര്‍

* എതിര്‍ക്കുന്ന എല്ലാവരെയും രാജ്യദ്രോഹികളായി മുദ്ര കുത്തി, അവര്‍ക്ക് പാകിസ്ഥാന്‍ ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുന്നവര്‍. വിമര്‍ശിക്കുന്ന പത്രക്കാരെ കൊന്നു കളഞ്ഞു അത് മൂടി വെക്കുന്നവര്‍

* ലോക ചരിത്രത്തിലാദ്യമായി ഒരു തിരഞെടുപ്പില്‍ ഡീപ് ഫെയ്ക് ടെക്നോളജി ഉപയോഗിച്ചുകൊണ്ട് സ്വന്തം സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ നോക്കിയവര്‍.

അങ്ങനെ നൂറു കണക്കിന് പ്രോപഗണ്ട ക്രൈം ദിവസേനെ ചെയ്യുന്ന ഈ *%%*%%ാരാണ് പറയുന്നത് ഇപ്പൊ നടക്കുന്നത് പ്രോഗാണ്ടയാണെന്നു.
അങ്ങനെയെങ്കില്‍ അങ്ങനെ തന്നെ. പക്ഷെ നിങ്ങളുടെ പോലെ നക്കാപ്പിച്ചയ്ക്ക് വില്‍ക്കാന്‍ വെച്ചിരിക്കുന്ന വര്‍ഗീയക്കൂട്ടങ്ങളുടെ വെറുപ്പിന്റെ പ്രോഗാണ്ടയല്ല. ജനങ്ങളുടെ പ്രോപഗണ്ട !

അതേ, അങ്ങനെ നോക്കിയാല്‍ ഇതും പ്രോപഗണ്ട തന്നെയാണ്. പ്രോപഗണ്ട ഓഫ് ദി മാസസ് !
അതിനെ നേരിടാന്‍ ദൈവവും ദൈവത്തിന്റെ അപ്പനുമൊന്നും മതിയാവില്ല കേട്ടോ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: FB Notification RJ Salim Indian Farmers Protest and propaganda