ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈനില്‍ പണമടച്ച് മദ്യം വാങ്ങാം; ചെയ്യേണ്ട കാര്യങ്ങള്‍ ഇങ്ങനെ
Kerala News
ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈനില്‍ പണമടച്ച് മദ്യം വാങ്ങാം; ചെയ്യേണ്ട കാര്യങ്ങള്‍ ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th August 2021, 10:00 pm

തിരുവനന്തപുരം: ഓണ്‍ലൈനായി പണമടച്ച് മദ്യം വാങ്ങുന്ന സംവിധാനം ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരും.

പരീക്ഷണാടിസ്ഥാനത്തിലാണ് നാളെ മുതല്‍ പദ്ധതി നടപ്പാക്കുന്നതെന്ന് ബെവ്കോ അറിയിച്ചു.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടം നടപ്പാക്കുന്നത്. ഇതിന് ശേഷം മറ്റു സ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിക്കും.

ബെവ്കോ വെബ്സൈറ്റില്‍ ഉപഭോക്താവിന് താല്പര്യമുള്ള ബ്രാന്‍ഡ് തെരഞ്ഞെടുത്ത് ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തി മദ്യം വാങ്ങാനാണ് സൗകര്യമൊരുക്കുന്നത്.

വെബ് സൈറ്റില്‍ ഓരോ വില്‍പ്പനശാലകളിലേയും സ്റ്റോക്ക്, വില എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും, വെബ്സൈറ്റില്‍ കയറി ബ്രാന്‍ഡ് തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പേയ്മന്റ് ചെയ്യാനുള്ള സൗകര്യമുണ്ടാകും.

നെറ്റ് ബാങ്കിങ്, പേയ്മെന്റ് ആപ്പുകള്‍, കാര്‍ഡുകള്‍ എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് പണമടയ്ക്കാം.

മൊബൈല്‍ ഫോണില്‍ എസ്.എം.എസ് ആയി രസീത് ലഭിക്കും. ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തിയവര്‍ക്കായി എല്ലാ ബെവ്ക്കോ ഔട്ലെറ്റിലും പ്രത്യേകം കൗണ്ടറുണ്ടാകും. പണമടച്ച രസീത് കൗണ്ടറില്‍ കാണിച്ചാല്‍ മദ്യം വാങ്ങാം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Customers can buy alcohol by paying online from Tuesday; Here are the things to do