തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിങ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ പങ്കുവെച്ച പോസ്റ്റിനെതിരെ വിമര്‍ശനം.
ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗന്ധിയുടെ താടി വളര്‍ത്തിയ ചിത്രം (ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന ആരോപണവും ഉണ്ട്) കാസ്റ്റ് എവെ എന്ന ഹോളിവുഡ് ചിത്രത്തില്‍ ടോം ഹാങ്ക്‌സ് അവതരിപ്പിച്ച കഥാപാത്രത്തോട് താരതമ്യപ്പെടുത്തിയാണ് സിന്ധുവിന്റെ പോസ്റ്റ്.
‘ഇപ്പോള്‍ ചായ കാച്ചിയാല്‍ കൊയപ്പമാകുമോ’ എന്നാണ് സിന്ധു ഈ പോസ്റ്റിന് ക്യാപ്ഷനായി നല്‍കിയത്. തന്റെ സഹപ്രവര്‍ത്തകരായ മാധ്യമപ്രവര്‍ത്തകരെ മെന്‍ഷന്‍ ചെയ്താണ് സിന്ധു പോസ്റ്റ് പങ്കുവെച്ചത്.
കഴിഞ്ഞ ദിവസം എ.ഐ.സി.സി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് സിന്ധു സൂര്യകുമാറിന്റെ പോസ്റ്റ്.
എന്നാല്‍ ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഒരാളുടെ രൂപത്തെ ഒക്കെ വളരെ മോശം ആയി ട്രോളുന്നതിനോട് യോജിപ്പില്ല എന്നാണ് സാമൂഹിക പ്രവര്‍ത്തക സിന്‍സി അനില്‍ ഇതിന് കമന്റായി മറുപടി നല്‍കിയത്.
രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കതീതനായ ഒരു നേതാവല്ല രാഹുല്‍ ഗാന്ധി, എന്നാല്‍ രാഹുല്‍ ഗാന്ധിക്കെതിരെ സിന്ധു സൂര്യകുമാര്‍ നടത്തിയത് ശുദ്ധ തോന്ന്യവാസമാണെന്നാണ് ആക്ടിവിസ്റ്റ് ശ്രീജ നെയ്യാറ്റിന്‍കര ഫേസ്ബുക്കില്‍ എഴുതിയത്. രണ്ടായിത്തി അഞ്ഞൂറിലധികം റിയാക്ഷന്‍ കിട്ടിയ ഈ പോസ്റ്റില്‍ 2200ല്‍ കൂടുതല്‍ ആഗ്രി റിയക്ഷനാണ് ലഭിച്ചിട്ടുള്ളത്.
‘മൊതലാളിയെ ഇംപ്രസ് ചെയ്യിക്കാനാകും, അസഹിഷ്ണുത നല്ലതല്ല, മോശം പോസ്റ്റ് ദയവായി പിന്‍വലിക്കൂ, ചാനലൊക്കെ വിട്ട് ചായ കാച്ചലായോ.