സൗദി പ്രോ ലീഗില്‍ അല്‍ ഖലീജിനെതിരെ അല്‍ നസറിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ വിജയം.
മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു ഗോളും ഒരു അസിസ്റ്റും നേടികൊണ്ടായിരുന്നു പോര്‍ച്ചുഗീസ് ഇതിഹാസം കളം നിറഞ്ഞത്.
അല്‍ ഖലീജിന്റെ ഹോം ഗ്രൗണ്ടായ അല്‍ അവാല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന
മത്സരത്തിന്റെ 26ാം മിനിട്ടിലായിരുന്നു ക്രിസ്റ്റ്യനോ റൊണാള്‍ഡോ ഗോള്‍ നേടിയത്. പെനാല്‍ട്ടി ബോക്‌സിന് പുറത്ത് നിന്നും റോണോ ഒരു കിടിലന്‍ ബുള്ളറ്റ് ഷോട്ട് പായിക്കുകയായിരുന്നു.
സൂപ്പര്‍ താരത്തിന്റെ തകര്‍പ്പന്‍ ഷോട്ടില്‍ അല്‍ ഖലീജ് ഗോള്‍കീപ്പര്‍ക്ക് ഒരു അവസരവും നല്‍കിയില്ല. സൗദി ലീഗില്‍ ഈ സീസണിലെ റൊണാള്‍ഡോയുടെ 12 ഗോള്‍ ആയിരുന്നു ഇത്. ഒടുവില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ അല്‍ നസര്‍ 1-0ത്തിന് മുന്നിട്ടുനിന്നു.
Sensational 🔥
Feeling.. Atmosphere.. GOAT. pic.twitter.com/WOAPtWh934— AlNassr FC (@AlNassrFC_EN) November 4, 2023
രണ്ടാം പകുതിയിലും വീര്യം ചോരാതെ കളം നിറഞ്ഞു കളിക്കുന്ന റോണോയെയാണ് കണ്ടത്. മത്സരത്തിന്റെ 58ാം മിനിട്ടില്‍ അയ്‌മെറിക് ലപ്പോര്‍ട്ട അല്‍ നസറിനായി രണ്ടാം ഗോള്‍ നേടി. ഈ ഗോളിന് വഴിയൊരുക്കിയത് റൊണാള്‍ഡോ ആയിരുന്നു. ഈ അസ്സിസ്റ്റിലൂടെ റോണോ തന്റെ കരിയറിലെ 250ാമത്തെ അസിസ്റ്റ് എന്ന നേട്ടത്തിലേക്കും കാലെടുത്തുവെച്ചു.
Ronaldo 🅰️
Laporte ⚽️ pic.twitter.com/EDE0ySiLVr— AlNassr FC (@AlNassrFC_EN) November 4, 2023
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും റൊണാള്‍ഡോയുടെ പ്രകടനങ്ങള്‍ അല്‍പ്പം നിറം മങ്ങിപോയിരുന്നു.
എന്നാല്‍ ഈ മത്സരത്തില്‍ താരം ശക്തമായി തിരിച്ചു വരികയായിരുന്നു.
Good night, Riyadh 🫶 pic.twitter.com/AphjhK67Ie
— AlNassr FC (@AlNassrFC_EN) November 4, 2023
ഈ മിന്നും പ്രകടനങ്ങളിലൂടെ 2023-24 സീസണ്‍ സൗദി പ്രോ ലീഗില്‍ മികച്ച ഗോള്‍, അസിസ്റ്റ് നേടിയവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും റൊണാള്‍ഡോക്ക് സാധിച്ചു. നിലവില്‍ 12 ഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് റോണോയുടെ അക്കൗണ്ടിലുള്ളത്.
3 points added 🙌
Another AlNassr’s night 💛 pic.twitter.com/l4GdZi2aVc— AlNassr FC (@AlNassrFC_EN) November 4, 2023
ജയത്തോടെ സൗദി ലീഗില്‍ 12 മത്സരങ്ങളില്‍ നിന്നും ഒന്‍പത് വിജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമടക്കം 28 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍.
എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ നവംബര്‍ ഏഴിന് അല്‍ ദുഹൈലിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.
Content Highlight: Cristaino ronaldo scores a goal and assist and AL Nassr won in saudi pro league.