ഫുട്‌ബോളില്‍ ഒരു ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്ലബ്ബ് തലത്തിലും ദേശീയ ടീമിന് വേണ്ടിയും 800 മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ ഫുട്‌ബോള്‍ താരമായി മാറിയിരിക്കുകയാണ് റൊണാള്‍ഡോ.
എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അല്‍ അയ്‌നെതിരെയുള്ള സെക്കന്റ് ലെഗ് മത്സരത്തില്‍ വിജയിച്ചതിനുശേഷം ആണ് റൊണാള്‍ഡോ ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.
Cristiano has won 800 games in his career 🤯 pic.twitter.com/QuwPBHQCcJ
— Al Nassr Zone (@TheNassrZone) March 14, 2024
മത്സരത്തില്‍ 4-3 തകര്‍പ്പന്‍ വിജയമായിരുന്നു റൊണാള്‍ഡോയും കൂട്ടരും സ്വന്തമാക്കിയത്. ക്ലബ്ബ് തലത്തില്‍ റൊണാള്‍ഡോയുടെ 675 വിജയമായിരുന്നു ഇത്. പോര്‍ച്ചുഗല്‍ ദേശീയ ടീമിന് വേണ്ടി 125 വിജയങ്ങളും റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു.
ക്ലബ്ബ് തലത്തില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന് വേണ്ടി 316 മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം 214 വിജയങ്ങളുമാണ് റൊണാള്‍ഡോ നേടിയത്. ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിനൊപ്പം 91 മത്സരങ്ങളിലും റൊണാള്‍ഡോ വിജയിച്ചു.
അതേസമയം ആദ്യപാദത്തില്‍ ഒരു ഗോളിന് അല്‍ നസര്‍ പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെ അഗ്രിഗേറ്റ് സ്‌കോര്‍ 4-4 എന്ന നിലയില്‍ ആവുകയും ഒടുവില്‍ പെനാല്‍ട്ടി വിധിയെഴുതിയ മത്സരത്തില്‍ 3-1ന് അല്‍ നസര്‍ പരാജയപ്പെടുകയായിരുന്നു.
🔚 || Penalties,
Thank you guys for your hard work pic.twitter.com/mfxXGFs1PH— AlNassr FC (@AlNassrFC_EN) March 11, 2024
എങ്കിലും നിശ്ചിത സമയത്തില്‍ അല്‍ നസര്‍ വിജയിച്ചെങ്കിലും പെനാല്‍ട്ടിയില്‍ അല്‍ നസര്‍ പരാജയപ്പെടുകയായിരുന്നു. മത്സരത്തില്‍ അല്‍ നസറിനായി സൂപ്പര്‍താരം റൊണാള്‍ഡോ ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടിയിരുന്നു.
നിലവില്‍ സൗദിയില്‍ 23 മത്സരങ്ങളില്‍ നിന്നും 17 വിജയവും രണ്ട് സമനിലയും നാല് തോല്‍വിയും അടക്കം മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍.
സൗദി ലീഗില്‍ മാര്‍ച്ച് 16ന് അല്‍ അഹ്ലി സൗദിക്കെതിരെയാണ് റൊണാള്‍ഡോയുടെയും സംഘത്തിന്റെയും അടുത്ത മത്സരം. കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Cristaino Ronaldo Completed 800 win in football