Bigg Bose
ശ്രീശാന്ത് ബിഗ് ബോസിലേക്ക്; ആകാംക്ഷയോടെ ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Sep 16, 02:32 pm
Sunday, 16th September 2018, 8:02 pm

പൂനെ: ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്ത് ബിഗ് ബോസ് മത്സരാര്‍ഥിയാവുന്നു. ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിലാണ് ശ്രീശാന്ത് മത്സരിക്കുക. സല്‍മാന്‍ ഖാന്‍ അവതരാകനാവുന്ന ഷോയുടെ പന്ത്രണ്ടാം സീസണാണ് ഇത്.

താരത്തിന്റെ ബിഗ് ബോസ് എന്‍ട്രി ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പന്ത്രണ്ടാം സീസണില്‍ പതിനേഴ് മത്സരാര്‍ഥികളാണ് ബിഗ് ബോസില്‍ എത്തുന്നത്. കളിക്കളത്തിലും പുറത്തും വിവാദ നായകനായ ശ്രീശാന്തിന്റെ ബിഗ് ബോസ് ജീവിതം എങ്ങിനെയാണെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Also Read ‘തീവണ്ടി’യുടേയും ‘ഒരു കുട്ടനാടന്‍ ബ്ലേഗി’ന്റേയും വ്യാജ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍; ആന്റി പൈറസി സെല്‍ അന്വേഷണം ആരംഭിച്ചു

ശ്രീശാന്തിന് പുറമേ സിനിമാ താരങ്ങളായ ദീപിക കാകര്‍, അവതാരകനും നാഗകന്യക ഫേയിമുമായ കരണ്‍വീര്‍ ബൊഹ്റ, സീരിയല്‍ താരങ്ങളായ സൃഷ്ടി റോദെ, നേഹാ പെന്‍ഡ്സേ, ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയരായ അനൂപ് ജലോട്ടയും ജസ്ലീന്‍ മതരുവും, ഹരിയാനയില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരായ റോമില്‍ ചൗധരി, നിര്‍മല്‍ സിങ് സുഹൃത്തുക്കളായ സൗരഭ് പട്ടേല്‍ ശിവാശിഷ് മിശ്ര, ഗായകനായ ദീപക് താക്കൂര്‍ അദ്ദേഹത്തിന്റെ ആരാധിക ഉര്‍വശി വാണി, സഹോദരിമാരായ സബാഖാനും സോമിഖാനും എന്നിവരാണ് പുതിയ ബിഗ് ബോസിലെ മത്സരാര്‍ഥികള്‍.

ബിഗ് ബോസിന്റെ പുതിയ സീസണ്‍ ഇന്നാണ് ആരംഭിക്കുന്നത്, നൂറ് ദിവസം ബീച്ച് തീരം തീമായിട്ടുള്ള വീട്ടില്‍ 87 ക്യാമറകള്‍ക്ക് കീഴിലായിരിക്കും മത്സാരര്‍ത്ഥികള്‍ താമസിക്കേണ്ടത്. നിലവില്‍ മലയാളമടക്കം നിരവധി ഭാഷകളില്‍ ബിഗ് ബോസ് അരങ്ങേറുന്നുണ്ട്. മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാല്‍ ആണ് ബിഗ് ബോസിന്റെ അവതാരകന്‍.

Doolnews Video