ഒഡീഷ നിയമസഭയില്‍ കോണ്‍ഗ്രസിന് ഒമ്പത് അംഗങ്ങളാണുള്ളത്. രാജ്യസഭയിലേക്ക് കോണ്‍ഗ്രസിന് മത്സരിക്കണമെങ്കില്‍ ഒരംഗത്തിന്റെ കൂടി പിന്തുണ വേണം. സി.പി.ഐ.എമ്മിന് ഒരു എം.എല്‍.എയാണുള്ളത്. ഈ എം.എല്‍.എയുടെ പിന്തുണ നേടി മത്സരിക്കാമെന്നായിരുന്നു കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആരെയും പിന്തുണക്കേണ്ടതില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സമിതി തീരുമാനമെടുത്തതോടെയാണ് കോണ്‍ഗ്രസ് പ്രതീക്ഷ നഷ്ടമായത്.
കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ് മത്സരിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത്. ബി.ജെ.ഡിയോടും ബി.ജെ.പിയോടും തുല്യദൂരം പാലിക്കും. ഞങ്ങള്‍ ചിലപ്പോള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നിന്നേക്കും. പക്ഷെ നിര്‍ബന്ധമായും ബി.ജെ.പിയെയോ ബി.ജെ.ഡിയെയോ പിന്തുണക്കില്ലെന്നും കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് നരസിംഗ് മിശ്ര പറഞ്ഞു.
സംസ്ഥാനത്ത് മത്സരം നടക്കുന്ന നാല് സീറ്റുകളില്‍ മൂന്ന് സീറ്റുകള്‍ സ്വന്തമാക്കാന്‍ ബി.ജെ.ഡിക്ക് കഴിയും. നാലാമത് സീറ്റ് സ്വന്തമാക്കാന്‍ ബി.ജെ.ഡിക്ക് ഏഴ് അംഗങ്ങളുടെ കുറവുണ്ട്. ബി.ജെ.പിക്ക് 23 അംഗങ്ങളാണുള്ളത്. സീറ്റ് സ്വന്തമാക്കണമെങ്കില്‍ ഏഴ് സീറ്റിന്റെ കുറവാണ് ബി.ജെ.പിക്കുള്ളത്. വിജയിക്കാനുള്ള അംഗ സംഖ്യയില്ലെങ്കിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്.