വനം, റവന്യൂ വകുപ്പുകള്‍ക്കെതിരെ സി.പി.ഐ.എം സമരത്തിന്
Kerala
വനം, റവന്യൂ വകുപ്പുകള്‍ക്കെതിരെ സി.പി.ഐ.എം സമരത്തിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th September 2017, 8:57 am

മമ്പാട്: മമ്പാട് ആദിവാസി ഭൂമി വനഭൂമിയായി പ്രഖ്യപിച്ചതിനെതിരെ സി.പി.ഐ.എം സമരത്തിന്. വനം, റവന്യൂ വകുപ്പുകള്‍ ആദിവാസി വിരുദ്ധ നിലപാട് സ്വീകരിക്കുകയാണെന്ന് സി.പി.ഐ.എം വണ്ടൂര്‍, മമ്പാട് ഘടകങ്ങള്‍ വ്യക്തമാക്കി.

40 വര്‍ഷമായി കരമടച്ച് ഭൂമിയില്‍ നിന്നാണ് കുടിയിറക്കുന്നത്. ഇതിനെതിരെയാണ് സി.പി.ഐ.എം സമരത്തിലേയ്ക്കു നീങ്ങുന്നത്. പരിശോധനയേതുമില്ലാതെ ആദിവാസി ഭൂമി വനഭൂമിയായി പ്രഖ്യാപിച്ച ഡ.എഫ്.ഒ നടപടി തന്നിഷ്ടമാണെന്ന് സി.പി.ഐ.എം പ്രാദേശിക നേതാക്കള്‍ പ്രതികരിച്ചു.


Also Read: ഗൗരി ലങ്കേഷ് വധക്കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍


ആദിവാസികളെ കുടിയിറക്കാനുള്ള വനം വകുപ്പിന്റെ ഉത്തരവ് നടപ്പിലാക്കുന്നത് റവന്യൂ വകുപ്പാണ്. വനം, റവന്യൂ വകുപ്പുകള്‍ സി.പി.ഐയാണ് കൈയാളുന്നത്.

സമാനമായ സംഭവത്തെത്തുടര്‍ന്ന് മുമ്പും സി.പി.ഐ.എം മമ്പാടും പരിസരത്തും സമരം നടത്തിയിരുന്നു. അതേസമയം സിപി.ഐ.എമ്മിന്റെ നീക്കത്തില്‍ സി.പി.ഐ അതൃപ്തി പ്രകടിപ്പിച്ചു.