Kerala News
മാറ്റിനിര്‍ത്താതെ ചേര്‍ത്തു നിര്‍ത്തുകയാണ്; പാര്‍ട്ടി സമ്മേളനങ്ങളില്‍ ഭിന്ന ലിംഗക്കാരെയും പങ്കെടുപ്പിച്ച് സി.പി.എഎ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 21, 05:20 am
Thursday, 21st October 2021, 10:50 am

കണ്ണൂര്‍: പാര്‍ട്ടി സമ്മേളനങ്ങളില്‍ ഭിന്ന ലിംഗക്കാരെ പങ്കെടുപ്പിച്ച് സി.പി.ഐ.എം. കണ്ണൂര്‍ ജില്ലയിലെ ടൗണ്‍ വെസ്റ്റ് ലോക്കല്‍ സമ്മേളനത്തിലാണ് ജില്ലയിലെ ഭിന്നലിംഗക്കാരുമായി ചേര്‍ന്ന് സി.പി.ഐ.എം സെമിനാര്‍ സംഘടിപ്പിച്ചത്.

ആരെയും മാറ്റിനിര്‍ത്താതെ ചേര്‍ത്തു നിര്‍ത്തുകയാണ് സി.പി.ഐ.എം എന്നും അവരുടെ പ്രശ്‌നങ്ങളിലേക്ക് ഇറങ്ങി ചെല്ലാനും വേണ്ട പരിഹാരങ്ങള്‍ കാണാനുമാണ് ശ്രമിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

‘മാറ്റി നിര്‍ത്താതെ എല്ലാവരെയും ചേര്‍ത്ത് പിടിക്കുക വഴി പാര്‍ട്ടി സമ്മേളന

ങ്ങളില്‍ ഭിന്നലിംഗക്കാരെയും ഒരുമിപ്പിക്കുകയാണ് സി.പി.ഐ.എം. അവരുടെ പ്രശ്‌നങ്ങള്‍ കേട്ട് പരിഹാരത്തിനുള്ള ശ്രമമാണ് ഇതിന് പിന്നില്‍.

കണ്ണൂര്‍ ടൗണ്‍ വെസ്റ്റില്‍ നടന്ന സി.പി.ഐ.എം കമ്മിറ്റി യോഗത്തിലാണ് ജില്ലയിലെ ഇരുപതോളം ഭിന്നലിംഗക്കാരെ ഒരുമിപ്പിച്ച് സെമിനാര്‍ നടത്തിയത്,’ അവര്‍ പറഞ്ഞു.

സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മതാടിസ്ഥാനത്തില്‍ രാജ്യം ഭരിക്കുന്നവര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ അവഗണിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ വിഭാഗത്തില്‍ നിന്നുള്ളവരും തങ്ങളെ അവഗണനയോടെ നോക്കിക്കാണുമ്പോള്‍, തങ്ങളുടെ സങ്കടങ്ങള്‍ കേള്‍ക്കാനും പരിഹാരമുണ്ടാക്കാനും പാര്‍ട്ടി എത്തിയതില്‍ സന്തോഷമുണ്ടെന്ന് പരിപാടിയില്‍ പങ്കെടുത്ത ഭിന്നലിംഗക്കാര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: CPIM participates transgender  in party conferences