[]പോണ്ടിച്ചേരി: ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചത് ചോദ്യം ചെയ്തതിന് സി.പി.ഐ.എം ഓഫീസ് കത്തിച്ചു. സവര്‍ണ്ണ വിഭാഗത്തില്‍ പെട്ടവരാണ് ഓഫീസ് കത്തിച്ചത്. ഞാറാഴ്ചയായിരുന്നു സംഭവം.
പോണ്ടിച്ചേരിയിലെ കാളി തീര്‍ത്തല്‍കുപ്പത്തിലെ ദ്രൗപതിയമ്മന്‍ ക്ഷേത്രത്തില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ചത് സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സവണ്ണ വിഭാഗത്തില്‍ പെട്ടവര്‍ കാളി തീര്‍ത്തല്‍കുപ്പത്തിലെ സി.പി.ഐ.എം ഓഫീസ് അഗ്നിക്കിരയാക്കിയത്.
പത്ത് വര്‍ഷം മുമ്പ് വരെ ഈ ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും പ്രവേശനം ഉണ്ടായിരുന്നെന്നും അടുത്തിടെയാണ് ദളിതരെ സവര്‍ണ്ണ വിഭാഗത്തില്‍ പെട്ടവര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സി.പി.ഐ.എമ്മിന്റ നേതൃത്വത്തിലുള്ള തൊട്ടുകൂടായ്മ നിര്‍മ്മാജ്ജന മുന്നണിയാണ് ദളിതരെ ക്ഷേത്രത്തില്‍ വിലക്കിയതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. തൊട്ടു കൂടായ്മക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് സി.പി.ഐ.എം അറിയിച്ചിട്ടുണ്ട്.