കോഴിക്കോട്: കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കവെ ഇത്തവണയും സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനുള്ള ഒരുക്കത്തിലാണ് സി.പി.ഐ.എം. ഇതിനായി ട്രോളന്മാരെ തേടുകയാണ് പാര്‍ട്ടി.
സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ വീഡിയോ എഡിറ്റര്‍മാരെയും ട്രോളന്മാരെയും ഡിസൈനര്‍ രംഗത്ത് പരിചയമുള്ളവരെയുമാണ് പാര്‍ട്ടി അന്വേഷിക്കുന്നത്. ഇവര്‍ക്കായുള്ള രജിസ്‌ട്രേഷനും ആരംഭച്ചിട്ടുണ്ട്.
കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിലും സി.പി.ഐ.എം സോഷ്യല്‍ മീഡിയ പ്രചരണ രംഗത്ത് സജീവമായിരുന്നു. സാധാരണ പാര്‍ട്ടി ഗ്രൂപ്പുകളിലെ പാര്‍ട്ടി അനുകൂല ട്രോളുകള്‍ പ്രചരിപ്പക്കുകയാണ് സൈബര്‍ സഖാക്കള്‍ ചെയ്യുന്നത്.
പരസ്യങ്ങളും വീഡിയോകളും പുറത്തിറക്കിയിരുന്നു. തെരഞ്ഞെടുപ്പിനോടടുത്ത് പ്രത്യേക ടീമിനെ തന്നെ സി.പി.ഐ.എം ഉണ്ടാക്കാറുണ്ട്.
നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് സ്ഥലവും സാഹചര്യവുമനുസരിച്ചുള്ള ട്രോളുകളും സര്‍ക്കാരിന്റെ പ്രധാന വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ട്രോളുകള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നത്.
സി.പി.ഐ.എമ്മിന്റെ ട്രോളന്മാരെ തേടിയുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളെ ട്രോളിയും നിരവധി പോസ്റ്റുകള്‍ വരുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക