സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനും മാധ്യമപ്രവര്‍ത്തകയ്ക്കുമെതിരെ വീണ്ടും ആക്രമണം; ആക്രമിച്ചത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ
Kerala News
സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനും മാധ്യമപ്രവര്‍ത്തകയ്ക്കുമെതിരെ വീണ്ടും ആക്രമണം; ആക്രമിച്ചത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th November 2018, 2:30 pm

കോഴിക്കോട്: സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.മോഹനന്റെയും മുന്‍ എം.എല്‍.എ കെ.കെ ലതികയുടെയും മകന്‍ ജൂലിയസ് നികിതാസിനും ഭാര്യയും മാധ്യമ പ്രവര്‍ത്തകയുമായ സാനിയോ മനോമിക്കും നേരെ വീണ്ടും ആര്‍.എസ്.എസ് ആക്രമണം. നേരത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ആക്രമണത്തെത്തുടര്‍ന്ന് ഇരുവരെയും കുറ്റ്യാടി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഗുരുതരപരിക്കേറ്റ ഇവരെ ഇവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പൊലീസ് അകമ്പടിയോടെ മാറ്റവെയായിരുന്നു ആക്രമണം. കോഴിക്കോട് നടുവണ്ണൂരില്‍വെച്ചായിരുന്നു ആക്രമണം. ഏഷ്യാനെറ്റില്‍ റിപ്പോര്‍ട്ടറാണ് സാനിയോ മനോമി.

ALSO READ: ശശികലയെ കോടതിയില്‍ ഹാജരാക്കും; ജാമ്യമെടുത്തശേഷം സന്നിധാനത്തേക്ക് പോകാമെന്ന് പൊലീസ്

നേരത്തെ കക്കട്ട് അമ്പലകുളങ്ങരയില്‍ വച്ചാണ് ഇരുവരും സഞ്ചരിച്ച കാര്‍ തടഞ്ഞു പുറത്തിറക്കി എട്ടോളം വരുന്ന സംഘം ആക്രമിച്ചത്.

അതേസമയം കെ.പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ അറിയാതെ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി.

ALSO READ: ശശികല നാടുനീളെ നടന്ന് വര്‍ഗീയവിഷം ചീറ്റുന്നയാള്‍; ഹര്‍ത്താല്‍ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ബസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു.

വയനാട്ടില്‍ പൊലീസ് അകമ്പടിയില്‍ എത്തിയ കെ.എസ്.ആര്‍.ടി.സി വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. വിവിധയിടങ്ങളില്‍ നിന്ന് എത്തി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കുടുങ്ങിയവരുമായി യാത്ര തിരിച്ച അഞ്ച് കെ.എസ്.ആര്‍.ടി.സി ബസുകളാണ് ബത്തേരിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞത്.

WATCH THIS VIDEO: