മഞ്ചിക്കണ്ടിയിലേത് വ്യാജ ഏറ്റുമുട്ടല്‍, പൊലീസ് ഏകപക്ഷീയമായി വെടിവെച്ചതെന്ന് സി.പി.ഐ; റിപ്പോര്‍ട്ട് നാളെ കൈമാറും
Maoist Encounter
മഞ്ചിക്കണ്ടിയിലേത് വ്യാജ ഏറ്റുമുട്ടല്‍, പൊലീസ് ഏകപക്ഷീയമായി വെടിവെച്ചതെന്ന് സി.പി.ഐ; റിപ്പോര്‍ട്ട് നാളെ കൈമാറും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th November 2019, 7:03 pm

പാലക്കാട്: മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ നടന്ന മഞ്ചിക്കണ്ടി സന്ദര്‍ശിച്ച സി.പി.ഐ സംഘം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് റിപ്പോര്‍ട്ട് കൈമാറി.

മഞ്ചിക്കണ്ടിയിലേത് വ്യാജ ഏറ്റുമുട്ടല്‍ തന്നെയാണെന്നും പൊലീസ് ഏകപക്ഷീയമായി വെടിവെച്ചെന്നതാണെന്നും റിപ്പോര്‍ട്ടി പറയുന്നു .  മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. റിപ്പോര്‍ട്ട് നാളെ കാനം മുഖ്യമന്ത്രിക്ക് കൈമാറും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഞ്ചിക്കണ്ടിയില്‍ നടന്ന മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് പൊലീസ് പറഞ്ഞ കഥകളെല്ലാം പച്ചക്കള്ളമാണെന്നും അവിടെ താന്‍ കണ്ട കാര്യങ്ങളെല്ലാം പൊലീസ് വാദത്തെ ഖണ്ഡിക്കുന്നതാണെന്നും നേരത്തെ പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്‍ പറഞ്ഞിരുന്നു.

മഞ്ചിക്കണ്ടി വനമേഖലയില്‍ ഉണ്ടായിരുന്ന മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് ആദിവാസി പ്രവര്‍ത്തകര്‍ മുഖേന പൊലീസിനെ അറിയിച്ചിരുന്നെന്നും എന്നാല്‍ കീഴടങ്ങല്‍ ധാരണ തെറ്റിച്ചത് പൊലീസാണെന്നും ആദിവാസി പ്രവര്‍ത്തകയും മധ്യസ്ഥയുമായ ശിവാനിയും വെളിപ്പെടുത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ