തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ നീട്ടി; കൂടുതല്‍ ജില്ലകളില്‍ ഇളവ്
COVID 19 TamilNadu
തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ നീട്ടി; കൂടുതല്‍ ജില്ലകളില്‍ ഇളവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th June 2021, 10:37 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ നീട്ടി. ജൂണ്‍ 21 വരെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടിയത്. എന്നാല്‍ കൊവിഡ് കേസില്‍ കുറവുണ്ടായ ചെന്നെെ അടക്കമുള്ള സ്ഥലങ്ങളില്‍ കുടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. ചെന്നെെ ഉള്‍പ്പെടെ 27 ജില്ലകളിലാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നത്.

ഈ ജില്ലകളില്‍ സ്‌കൂളുകള്‍, കോളജുകള്‍ എന്നിവയുടെ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

കയറ്റുമതിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് 50 ശതമാനം ജീവനക്കാരുമായും വ്യവസായ സ്ഥാപനങ്ങള്‍ക്ക് 33 ശതമാനം ജീവനക്കാരുമായും പ്രവര്‍ത്തിക്കാം.

അതേസമയം കേസുകള്‍ കൂടിയ കോയമ്പത്തൂര്‍, നീലഗിരി, തിരുപ്പൂര്‍, ഈറോഡ്, കരുര്‍, നാമക്കല്‍, തഞ്ചാവൂര്‍, തിരുവരൂര്‍, നാഗപ്പട്ടണം, മൈലാട്ദുരൈ എന്നിവിടങ്ങളില്‍ ഇളവുകള്‍ ഉണ്ടാകില്ല.

സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് രാവിലെ 10മണി മുതല്‍ 5മണി വരെ തുറക്കാം. ബ്യൂട്ടി പാര്‍ലറുകള്‍, സലൂണ്‍, സ്പാ തുടങ്ങിയവയ്ക്ക് 50ശതമാനം കസ്റ്റമേഴ്സുമായി രാവിലെ 6മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ പ്രവര്‍ത്തിക്കാം.

ജൂണ്‍ 14 മുതലാണ് ജില്ലകളില്‍ ഇളവുകള്‍ ബാധകമാവുകയെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വ്യക്തമാക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Covid 19 Lockdown extended in Tamil Nadu; Concessions in more districts