Kerala
ശാലുമേനോന്റെ വീട് ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Sep 12, 02:56 pm
Thursday, 12th September 2013, 8:26 pm

[]തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശാലു മേനോന്റെ വീട് ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.

തിരുവനന്തപുരം സ്വദേശിയായ മാത്യു തോമസ് നല്‍കിയ ഹരജിയിയിലാണ് കോടതി നിര്‍ദ്ദേശം. സോളാര്‍ തട്ടിപ്പിന് ഇരയായി നഷ്ടപ്പെട്ട 28 ലക്ഷം തിരികെ ലഭിക്കാനാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.

പണം കയ്യിലില്ലെങ്കില്‍ വീട് ജപ്തി ചെയ്ത് തന്റെ നഷ്ടം നികത്താന്‍ നടപടി കൈക്കൊള്ളണമെന്ന് ഇയാള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്.

മാത്യു തോമസിന് നഷ്ടമായ തുക കെട്ടിവയ്ക്കുകയോ വീട് ജപ്തി ചെയ്ത് തുക ഈടാക്കുകയോ ചെയ്യാമെന്ന് കോടതി വ്യക്തമാക്കി.