കോഴിക്കോട് മേയറുടെ മുന്നില്‍ കൗണ്‍സിലറുടെ ആത്മഹത്യാ ശ്രമം
Daily News
കോഴിക്കോട് മേയറുടെ മുന്നില്‍ കൗണ്‍സിലറുടെ ആത്മഹത്യാ ശ്രമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Jul 24, 09:41 am
Thursday, 24th July 2014, 3:11 pm

[] കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ആത്മഹത്യക്ക് ശ്രമിച്ചു. വാര്‍ഡിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മേയറുടെ മുന്നില്‍ കൗണ്‍സിലര്‍ സി.എസ് സത്യഭാമ ആത്മഹത്യക്ക് ശ്രമിച്ചത്.

മേയര്‍ സ്ഥിരമായി അവഗണിക്കുന്നു എന്നായിരുന്നു കൗണ്‍സിലറുടെ ആരോപണം. കൗണ്‍സിലറെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആത്മഹത്യാ ശ്രമം മുന്‍കൂട്ടി തയ്യാറാക്കിയ നാടകമാമണെന്ന് മേയര്‍ എ.കെ പ്രേമജം പ്രതികരിച്ചു. ലിഫ്റ്റില്‍ നിന്നിറങ്ങി വന്ന തന്നെ തടഞ്ഞു നിര്‍ത്തിയാണ് കൗണ്‍സിലര്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്നും മേയര്‍ പറഞ്ഞു.