അര്‍ണബ് ഗോസാമിയെ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ്
COVID-19
അര്‍ണബ് ഗോസാമിയെ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th May 2020, 2:56 pm

റിപബ്ലിക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസാമിയെ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരിലൊരാള്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. അര്‍ണബിന്റെ അഭിഭാഷകനാണ് സുപ്രീം കോടതിയില്‍ വാദത്തിനിടെ ഇക്കാര്യമറിയിച്ചത്.

ഏപ്രില്‍ 28 നാണ് പല്‍ഘാര്‍ സംഭവത്തിലും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശത്തിലും അര്‍ണബിനെ 12 മണിക്കൂര്‍ മഹാരാഷ്ട്ര പൊലീസ്  ചോദ്യം ചെയ്തത്.

ബാന്ദ്ര റെയില്‍വേ സ്റ്റേഷന് സമീപം ഏപ്രില്‍ 14 ന് കുടിയേറ്റ തൊഴിലാളികള്‍ നടത്തിയ പ്രതിഷേധത്തെക്കുറിച്ച് വര്‍ഗീയ വിദ്വേഷം പരത്തുന്ന രീതിയില്‍ സംസാരിച്ചതിന് അര്‍ണബിനെതിരെ ചുമത്തിയ പുതിയ എഫ്.ഐ.ആര്‍ അഭിഭാഷകന്‍ ഹരീഷ് സല്‍വെ കോടതിയില്‍ എതിര്‍ത്തു. ഒപ്പം പല്‍ഘാര്‍ ആള്‍ക്കൂട്ട ആക്രമണ കൊലപാതകത്തിലെ പരാമര്‍ശത്തിലെ കേസ് സി.ബി.ഐക്ക് കൈമാറുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക