national news
'ബി.ജെ.പിക്കും ആര്‍.എസ്.എസിനും ആത്മാവ് വിറ്റ കോര്‍പ്പറേറ്റുകള്‍ ശത്രുക്കള്‍'; മുകേഷ് അംബാനിയുടെ വീടിനുമുന്നല്‍ സ്‌ഫോടക വസ്തുനിറച്ച കാര്‍ എത്തിച്ചത് തങ്ങളെന്ന് ജെയ്ഷ് ഉള്‍ ഹിന്ദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 28, 06:37 am
Sunday, 28th February 2021, 12:07 pm

മുംബൈ: മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തു നിറച്ച കാര്‍ എത്തിച്ചതിന് പിന്നില്‍ ജെയ്ഷ് ഉള്‍ ഹിന്ദ് ആണെന്ന് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റെ ഉത്തരവാദിത്തം ജെയ്ഷ് ഉള്‍ ഹിന്ദ് ഏറ്റെടുത്തതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇപ്പോള്‍ നടന്നത് ട്രെയിലറാണെന്നും ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ മക്കളെ കൊല്ലുമെന്നും ജെയ്ഷ് ഉള്‍ ഹിന്ദ് ഭീക്ഷണി മുഴക്കിയിട്ടുണ്ട്.

ബി.ജെ.പിക്കും ആര്‍.എസ്.എസിനും ആത്മാവ് വിറ്റ കോര്‍പ്പറേറ്റുകളാണ് തങ്ങളുടെ ശത്രുക്കളെന്ന് ജയ്ഷ് ഉള്‍ ഹിന്ദ് സന്ദേശത്തില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ വീടിന് സമീപം സ്‌ഫോടക വസ്തു നിറച്ച കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 20 ജലാറ്റിന്‍ സ്റ്റിക് നിറച്ച സ്‌കോര്‍പിയോ കാര്‍ ആണ് കണ്ടെത്തിയത്. ജലാസ്റ്റിന്‍ സ്റ്റിക്കുകള്‍ എക്‌സ്‌പ്ലോസീവ് ഡിവൈസുമായി ബന്ധിപ്പിച്ചിരുന്നില്ല. സംഭവത്തില്‍ മുംബൈ പൊലീസ് ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.

സ്ഫോടക വസ്തു നിറച്ച വാഹനം കണ്ടെത്തിയതിന് പിന്നാലെ വാഹനത്തിന്റെ അകത്തുനിന്ന് ഭീഷണിക്കത്തും കണ്ടെത്തിയിരുന്നു. മുകേഷ് അംബാനിയേയും നിതാ അംബാനിയേയും അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു കത്ത്.

ഇപ്പോള്‍ നടന്നത് വെറുമൊരു ട്രെയിലര്‍ മാത്രമാണെന്നും കൂടുതല്‍ തയ്യാറെടുപ്പുമായി വന്ന് മുകേഷ് അംബാനിയുടെ കുടുംബത്തെ മൊത്തമായി ഇല്ലാതാക്കുമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:Ambani bomb scare: Jaish-ul-Hind claims responsibility, threatens to ram SUV into Mukesh Ambani’s sons