തിരുവനന്തപുരം: അനുപമയുടെ കുട്ടിയെ കടത്തിയ സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഗൂഢാലോചന നടത്തിയതില്‍ സി.പി.ഐ.എമ്മിനും പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
ഒക്ടോബര്‍ 22ന് രാത്രിയോടെയാണ് ശിശുക്ഷേമ സമിതിക്ക് കുട്ടിയെ കിട്ടുന്നത്. അന്നേദിവസം തന്നെ രേഖകളില്‍ കുഞ്ഞിന്റെ ലിംഗമാറ്റം നടത്തി ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കി. ഇങ്ങനെ ചെയ്തതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
രേഖകളില്‍ കുഞ്ഞിന്റെ ലിംഗം മാറ്റിയതടക്കമുള്ള വിവരങ്ങള്‍ അറിഞ്ഞുകൊണ്ടാണ് ആന്ധ്ര ദമ്പതികള്‍ക്ക് കുട്ടിയെ കൊടുത്തത്. അനുപമ കുഞ്ഞിനെ അന്വേഷിച്ച് ചെന്നപ്പോള്‍ ബന്ധപ്പെട്ടവര്‍ വിഷയവുമായി ബന്ധപ്പെട്ട് മറുപടി നല്‍കിയില്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
കുഞ്ഞുങ്ങളെ ദത്തെടുക്കലിനും കുഞ്ഞുങ്ങളെ സ്വീകരിക്കലിനും കര്‍ക്കശമായ നടപടിക്രമങ്ങളുണ്ടെന്നും എന്നാല്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറി അടക്കമുള്ളവരുടെ അറിവോടെ നടത്തിയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും മനുഷ്യ കടത്താണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞിനെ അമ്മ അന്വേഷിച്ച് വന്നതിന് ശേഷം, ദത്ത് കൊടുത്തത് നിയമപരമായി സ്ഥിരപ്പെടുത്താന്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തു. സംഭവത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ നടത്തിയ കാര്യങ്ങള്‍ നിയമവിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു.
സംഭവത്തിന്റെ തുടക്കത്തില്‍ തന്നെ ചെയ്യേണ്ടിയിരുന്നത് ദത്ത് നടപടികള്‍ നിര്‍ത്തിവെച്ച് കുഞ്ഞിനെ തരികെ കൊണ്ടുവന്ന് ഡി.എന്‍.എ പരിശോധന നടത്തുകയായിരുന്നു. എന്നാല്‍
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയോ ശിശുക്ഷേമ സമിതിയോ അത് ചെയ്തില്ലെന്നും അതിന് പകരം അവിടെ വന്ന മറ്റൊരു കുട്ടിയുടെ ഡി.എന്‍.എ പരിശോധന നടത്തി അനുപമയുടെ കുട്ടിയല്ലെന്ന് പറയുകയായിരുന്നു അദ്ദേഹം പറഞ്ഞു.