യൂറോപ്യന്‍ ടോപ് ഫൈവ് ലീഗില്‍ ഒരു അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചെല്‍സിയുടെ ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ കോനോണ്‍ ഗല്ലാഗെര്‍.
യൂറോപ്പ്യന്‍ ടോപ് ഫൈവ് ലീഗില്‍ ഈ സീസണില്‍ 20+ ഷോട്ടുകള്‍, ഗോള്‍ അവസരങ്ങള്‍, ഡ്യുവലുകള്‍, ഡ്രിബിളുകള്‍, ടാക്കിളുകള്‍, ഇന്റര്‍ സെപ്ക്ഷനുകള്‍, എതിര്‍ ടീം ബോക്സില്‍ നടത്തിയ ടച്ചുകള്‍ എന്നിവയെല്ലാം സ്വന്തമാക്കിയ ഏകതാരം എന്ന നേട്ടമാണ് കോനോന്‍ ഗാല്‍ഗെര്‍ സ്വന്തം പേരിലാക്കി മാറ്റിയത്. യൂറോപ്പില്‍ മറ്റൊരു താരത്തിനും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടമാണ് ഇംഗ്ലീഷ് താരം സ്വന്തമാക്കിയത്.
📈 Conor Gallagher is the only player in Europe’s big five leagues this season with 20+ shots, 20+ chances created, 20+ dribbles completed, 20+ touches in the opposition box, 20+ duels won, 20+ tackles and 20+ interceptions.#CFC 🔵
2021ല്‍ ക്രിസ്റ്റല്‍ പാലസില്‍ നിന്നുമാണ് കോനോര്‍ ഗാല്‍ഗെര്‍ സ്റ്റാന്‍ഡ്ഫോര്‍ഡ് ബ്രിഡ്ജില്‍ എത്തുന്നത്. ചെല്‍സിക്കായി മൂന്നു ഗോളുകളും അഞ്ച് അസിസ്റ്റുകളും ആണ് ഗാല്‍ഗെര്‍ നേടിയത്. ഈ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ 18 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ ഗാല്‍ഗെര്‍ നാല് അസിസ്റ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ പരാജയപ്പെടുത്തി ചെല്‍സി വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെ തകര്‍പ്പന്‍ നേട്ടവും പോച്ചറ്റീനോയും കൂട്ടരും സ്വന്തമാക്കിയിരുന്നു.
ഇംഗ്ലീഷ് പ്രിമീയര്‍ ലീഗ് ചരിത്രത്തില്‍ ചെല്‍സി ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ തവണ വിജയം സ്വന്തമാക്കുന്നുവെന്ന നേട്ടമായിരുന്നു ചെല്‍സി സ്വന്തമാക്കിയത്. 12 തവണയായിരുന്നു ക്രിസ്റ്റല്‍ പാലസിനെതിരെ തുടര്‍ച്ചയായി നീലപ്പട വിജയിച്ചു മുന്നേറിയത്.
അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ഈ സീസണില്‍ 19 മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവും നാല് സമനിലയും എട്ട് തോല്‍വിയും അടക്കം 25 പോയിന്റുമായി പത്താം സ്ഥാനത്താണ് പോച്ചറ്റീനോയും കൂട്ടരും.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗല്‍ ഡിസംബര്‍ 30ന് ലുട്ടോണ്‍ ടൗണിനെതിരെയാണ് ചെല്‍സിയുടെ അടുത്ത മത്സരം. ലുട്ടോണ്‍ ടൗണിന്റെ ഹോം ഗ്രൗണ്ടായ കെനില്‍വോര്‍ത്ത് സ്റ്റേഡിയമാണ് വേദി.
Content Highlight: Conor Gallagher create a record in Europe top five league.