Kerala News
ബി.ജെ.പി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കനുകൂലമായി വോട്ടുമറിച്ചേക്കും, തിരിച്ചും; എ.കെ ആന്റണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 05, 03:28 am
Monday, 5th April 2021, 8:58 am

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ് മുക്ത സര്‍ക്കാര്‍ വരുന്നതിന് ബി.ജെ.പി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കനുകൂലമായി വോട്ടുകള്‍ മറിച്ചേക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി.

കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കനുകൂലമായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏതുനിമിഷവും ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ദല്‍ഹിയില്‍ നിന്നും കല്‍പ്പന വന്നേക്കാമെന്നും കഴിഞ്ഞ ഏഴു വര്‍ഷമായി കോണ്‍ഗ്രസ് മുക്തഭാരതത്തിനാണ് നരേന്ദ്രമോദിയും അമിത് ഷായും ശ്രമിക്കുന്നതെന്നും എ.കെ ആന്റണി പറഞ്ഞു.

‘ബി.ജെ.പിക്ക് അനുകൂലമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തിരിച്ചും വോട്ടുമറിക്കും. ഈ കൊടും ചതി തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗ്രതയോടെയിരിക്കണം. കഴിഞ്ഞ രണ്ടാഴ്ചയായി കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

ഭരണമാറ്റത്തിന് വേണ്ടിയുള്ള കാറ്റ് ശക്തമായി വീശുകയാണ്. ആ കൊടുങ്കാറ്റില്‍ പിണറായി ഭരണം ആടിയുലയും. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരും,’ ആന്റണി പറഞ്ഞു.

മോദിയുടെ കാപട്യം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും കോന്നിയിലെ മോദിയുടെ ശരണം വിളി ജനങ്ങളെ കബളിപ്പിക്കാനാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Congress workers must be vigilant AK Antony