എന്റെ മുഖ്യമന്ത്രി സ്വപ്‌നങ്ങള്‍ തകര്‍ത്തത് ലിംഗായത്തുകള്‍; പിന്നില്‍ കളിച്ചത് കോണ്‍ഗ്രസ്: ബി.എസ് യെദ്യൂരപ്പ
national news
എന്റെ മുഖ്യമന്ത്രി സ്വപ്‌നങ്ങള്‍ തകര്‍ത്തത് ലിംഗായത്തുകള്‍; പിന്നില്‍ കളിച്ചത് കോണ്‍ഗ്രസ്: ബി.എസ് യെദ്യൂരപ്പ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th August 2018, 10:09 am

ബെംഗളുരു: കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പരാജയത്തിന് കൂടുതല്‍ വിശദീകരണം നല്‍കി ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ രംഗത്ത്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് തിരിച്ചടി നല്‍കിയത് ലിംഗായത്ത് വിഭാഗമാണെന്നാണ് യെദ്യൂരപ്പയുടെ വാദം.

ലിംഗായത്ത് വിഭാഗത്തിന്റെ പ്രശ്‌നങ്ങളാണ് കര്‍ണ്ണാടകയുടെ രാഷ്ട്രീയ സാഹചര്യം തന്നെ മാറ്റി മറിച്ചത്. എന്റെ തെരഞ്ഞടുപ്പ് കണക്കുക്കൂട്ടലുകള്‍ എല്ലാം തെറ്റാന്‍ കാരണവും അവരായിരുന്നു- യെദ്യൂരപ്പ പറഞ്ഞു.


ALSO READ: ജസ്റ്റിസ് കെ.എം ജോസഫിനെ ജൂനിയര്‍ ജഡ്ജിയായി നിയമിച്ചതില്‍ പ്രതിഷേധം; സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ ഇന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കാണും


ലിംഗായത്തുകളെയും വീരശൈവ വിഭാഗത്തെയും ഭിന്നിപ്പിച്ച് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചത് കോണ്‍ഗ്രസാണ്. തന്നെ മുഖ്യമന്ത്രി ആക്കാതിരിക്കുകയായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതിനു വേണ്ടിയാണ് അവര്‍ ലിംഗായത്തിനെ ഉപയോഗിച്ചതെന്നും യെദ്യൂരപ്പ പറഞ്ഞു.

എന്നാല്‍ ലിംഗായത്ത്- വീരശൈവ വിഭാഗങ്ങളെ ഭിന്നിപ്പിക്കാനുളള കോണ്‍ഗ്രസിന്റെ നീക്കം പാളുകയാണുണ്ടായത്. അതേസമയം അഖണ്ഡ കര്‍ണ്ണാടക നീക്കങ്ങളെ ഇല്ലാതാക്കാന്‍ ചില ശ്രമങ്ങള്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതായും യെദ്യൂരപ്പ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഗൂഢാലോചനകള്‍ രാജ്യത്ത് സജീവമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പാത്രമാകരുതെന്നും യെദ്യൂരപ്പ മുന്നറിയിപ്പ് നല്‍കി.