വീടിനുമുന്നില്‍ ശിലാഫലകം സ്ഥാപിക്കുന്നത് തടയാന്‍ ശ്രമിച്ച വൃദ്ധയുടെ വസ്ത്രമുരിഞ്ഞും നിലത്തൂടെ വലിച്ചിഴച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ക്രൂരത, വീഡിയോ കാണാം
Kerala
വീടിനുമുന്നില്‍ ശിലാഫലകം സ്ഥാപിക്കുന്നത് തടയാന്‍ ശ്രമിച്ച വൃദ്ധയുടെ വസ്ത്രമുരിഞ്ഞും നിലത്തൂടെ വലിച്ചിഴച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ക്രൂരത, വീഡിയോ കാണാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th March 2017, 5:30 pm

അരുവിക്കര: വീടിന്റെ മുന്നിലെ മതിലില്‍ അനുവാദമില്ലാതെ ശിലാഫലകം സ്ഥാപിക്കാന്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്ത വൃദ്ധയെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അരുവിക്കര എം.എല്‍.എ ശബരീനാഥിനെ അഭിസംബോധന ചെയ്തു കൊണ്ട് പ്രഷീദ് എന്നായാളാണ് വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

അരുവിക്കരയിലാണ് സംഭവം നടന്നത്. ശിലാഫലകം സ്ഥാപിക്കുന്നത് തടയാന്‍ ശ്രമിച്ച 75 കാരിയായ വൃദ്ധയെ ഒരാള്‍ മര്‍ദ്ദിക്കുന്നതും വസ്ത്രം വലിച്ചഴിക്കുന്നതും നിലത്തൂടെ വലിച്ചിഴയ്ക്കുന്നതും വീഡിയോയില്‍ കാണാം. സ്ഥലം എം.എല്‍.എയായ ശബരീനാഥിന്റെ അനുയായിയായ രാജീവ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് വൃദ്ധയെ മര്‍ദ്ദിച്ചതെന്നാണ് വീഡിയോ പോസ്റ്റ് ചെയ്ത പ്രഷീദ് ആരോപിക്കുന്നത്.

” നിങ്ങളുടെ അനുവാദമില്ലാതെ നിങ്ങളുടെ വീടിനുമുന്നില്‍ ആരെങ്കിലും ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ അമ്മ സുരേഖ ടീച്ചര്‍ പ്രതികരിക്കുന്നത് ഇതിനേക്കാള്‍ രൂക്ഷമായിട്ടായിരിക്കില്ലേ?” പ്രഷീദ് ശബരീനാഥിനോടായി ചോദിക്കുന്നു.


Also Read: ‘ഗോവയില്‍ ഭരണം നഷ്ടമായത് നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലം’; കേന്ദ്ര നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍


ഇത്തരം ഒരു സംഭവം നടക്കുന്നത് ശബരീനാഥിന്റെ അച്ഛന്‍ ജി.കാര്‍ത്തികേയന്റെ കാലത്തായിരുന്നെങ്കില്‍ അദ്ദേഹം ആ അമ്മയെ നേരില്‍ കണ്ട് മാപ്പു ചോദിക്കുമായിരുന്നുവെന്നും പ്രഷീദ് അഭിപ്രായപ്പെടുന്നുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പ്രിയ സുഹൃത്ത് ശബരീനാഥാ …
ഇതാണോ താങ്കള്‍ അനുയായികളെ പഠിപ്പിക്കുന്നത് ..?
എങ്കില്‍ താങ്കളുടെ അധഃപതനം ഓര്‍ത്ത് ലജ്ജിക്കുന്നു ..!
താങ്കളുടെ അമ്മയേക്കാള്‍ പ്രായം ഉള്ള ആ പാവം അമ്മയോട് താങ്കളുടെ അനുയായിയും പ്രാദേശിക ഗുണ്ടയുമായ അരുവിക്കരയിലെ (ഇരുമ്പ)യിലെ രാജീവ് കാണിക്കുന്ന ഈ അതിക്രമം താങ്കള്‍ ന്യായീകരിക്കുമോ ..അവരുടെ വസ്ത്രം പിടിച്ചഴിക്കാനും നിലത്തു വലിച്ചിഴക്കാനും അടിക്കാനും അവര്‍ എന്ത് തെറ്റാണ് ചെയ്തത് . അവരുടെ അനുവാദം ഇല്ലാതെ അവരുടെ വീടിനു മുന്നില്‍ ശിലാ ഫലകം സ്ഥാപിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിനാണോ ഈ അതിക്രമവും ഭീഷണിയും .നിങ്ങളുടെ അനുവാദം ഇല്ലാതെ നിങ്ങളുടെ വീടിനു മുന്നില്‍ ആരെങ്കിലും ഇത് ചെയ്താല്‍ നിങ്ങളുടെ “അമ്മ സുരേഖ ടീച്ചര്‍ പ്രതികരിക്കുന്നത് ഇതിനേക്കാള്‍ രൂക്ഷമായിട്ടല്ലേ ..
ഇത്തരം ഒരു സംഭവം നിങ്ങളുടെ അച്ഛന്‍ ശ്രീ ജി . കാര്‍ത്തികേയന്റെ ശ്രദ്ധയില്‍ ആരെങ്കിലും കൊണ്ടുവന്നിരുന്നെങ്കില്‍ അപ്പോള്‍ തന്നെ ആ അമ്മയെ കണ്ടു മാപ്പു പറയുമായിരുന്നു എന്ന കാര്യത്തില്‍ സംശയം ഇല്ല .അതാണ് അദ്ദേഹത്തിന്റെ മഹത്വം . ആ അച്ഛന്റെ മകനായ താങ്കള്‍ ഇപ്പോള്‍ സ്വീകരിക്കുന്ന സമീപനം അദ്ദേഹത്തെ കൂടി അവഹേളിക്കല്‍ ആണ് എന്ന് പറയാതെ വയ്യ ..
N B .. സ്ത്രീകള്‍ക്ക് നേരെ ഉള്ള അതിക്രമങ്ങള്‍ക്കെതിരെ നാളെയും താങ്കളും കൂട്ടുകാരും നിയമ സഭയില്‍ വാശിയോടെ രംഗത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്നു .