മുംബൈ: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധിക്ക് കാരണം മുഖ്യമന്ത്രി കമല്‍നാഥ് ആണെന്ന് ശിവസേന. പുതുതലമുറയെ കമല്‍നാഥ് വിലക്കുറച്ചതിന്റെ ഫലമാണ് ഇപ്പോള്‍ മധ്യപ്രദേശില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെന്നും ശിവസേന കുറ്റപ്പെടുത്തി.
” ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ 22 എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. സിന്ധ്യ ബി.ജെ.പിയിലേക്ക് മാറി. കമല്‍നാഥ് സര്‍ക്കാറിന്റെ ഭൂരിപക്ഷം കുറയാന്‍ ഇത് കാരണമായി. കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണം ബി.ജെ.പി അല്ല. കമല്‍നാഥ് സര്‍ക്കാറിന്റെ ശ്രദ്ധയില്ലായ്മയും ധാര്‍ഷ്ട്യവും പുതുതലമുറയെ താഴ്ത്തികെട്ടാനുള്ള പ്രവണതയുമാണ്,” ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ ആരോപിച്ചു.
ദിഗ്‌വിജയ സിങും കമല്‍നാഥും മധ്യപ്രദേശിലെ പഴയകാല നേതാക്കളാണ്. പക്ഷേ, ജ്യോതിരാദിത്യ സിന്ധ്യയെ അവഗണിച്ചുകൊണ്ടുള്ള രാഷ്ട്രീയം മധ്യപ്രദേശില്‍ സാധ്യമാകില്ല. സംസ്ഥാനത്ത് മുഴവന്‍ സിന്ധ്യക്ക് സ്വാധീനമുണ്ടാകില്ലായിരിക്കും പക്ഷേ സിന്ധ്യക്ക് സ്വാധീനമുള്ള പ്രദേശങ്ങളുണ്ട് എഡിറ്റോറിയലില്‍ പറയുന്നു.
ആറ് മാസം മുന്‍പ് സിന്ധ്യ ജനാധിപത്യത്തെ ശ്വാസം മുട്ടിക്കുന്നെന്ന്. ഇപ്പോള്‍ അതേ പാര്‍ട്ടിയിലേക്കാണ് അദ്ദേഹം പോയത്.
ദല്‍ഹി കലാപത്തില്‍ ബി.ജെ.പി വിദ്വേഷ രാഷ്ട്രീയ കളിക്കുകയാണെന്ന് പറഞ്ഞ അതേ സിന്ധ്യ ഇപ്പോള്‍ കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസ് അല്ലാ എന്ന് പറഞ്ഞ് ബി.ജെ.പിയില്‍ അംഗത്വം എടുത്തിരിക്കുകയാണെന്ന് സിന്ധ്യയെ വിമര്‍ശിച്ചുകൊണ്ട് എഡിറ്റോറിയലില്‍ പറയുന്നുണ്ട്.