ന്യൂദല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ ‘5 ട്രില്യണ്‍ എക്കോണമി’യെക്കുറിച്ച് വാചാലാനാകവെയാണ് ബി.ജെ.പി ദേശീയ വക്താവ് സാംപിത് പത്രക്ക് പണികിട്ടിയത്. ‘അഞ്ച് ട്രില്യണില്‍ എത്ര പൂജ്യങ്ങളുണ്ട്?’ എന്നായിരുന്നു കോണ്‍ഗ്രസ് ദേശീയ വക്താവ് പ്രൊഫ. ഗൗരവ് വല്ലഭിന്റെ ചോദ്യം.
ഹിന്ദി ചാനലായ എ.ബി.പി ന്യൂസ് സംഘടിപ്പിച്ച ‘എ.ബി.പി ശിക്കാര്‍ സമ്മേളന്‍’ എന്ന പരിപാടിക്കിടെയായിരുന്നു തമാശ നിറഞ്ഞ സംഭവങ്ങള്‍ അരങ്ങേറിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഗൗരവിന്റെ ചോദ്യം കേട്ട് ആദ്യം തന്നെ മൈക്ക് കൈയിലെടുത്ത് മറുപടി പറയാന്‍ തുടങ്ങിയെങ്കിലും പത്ര പിന്നീട് പരുങ്ങുന്നതായാണു കണ്ടത്. ‘ആദ്യം ഇത് രാഹുല്‍ ഗാന്ധിയോട് ചോദിക്കു’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
എന്നാല്‍ ഗൗരവ് വിടാന്‍ തയ്യാറായില്ല. 12 പൂജ്യങ്ങളെന്ന ശരിയായ ഉത്തരവും ഗൗരവ് തന്നെ നല്‍കി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രാജ്യത്തെ സാമ്പത്തികസ്ഥിതിയെയും ജി.ഡി.പിയെയും കുറിച്ചു ചോദിക്കുമ്പോള്‍ രാഹുലിനെയും മഹാത്മാ ഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്‌റുവിനെയും കമലാ നെഹ്‌റുവിനെയും ചോദ്യം ചെയ്യുന്നതില്‍ ബി.ജെ.പി വക്താക്കളെ ഗൗരവ് പരിഹസിക്കുകയും ചെയ്തു.
Video Courtesy : ABP news pic.twitter.com/YEKmjcHV9N
— Arun (@ArunMolasi) September 14, 2019