Kerala News
പാലാ തെരഞ്ഞെടുപ്പിന് മുന്‍പേ ശബരിമല വിശ്വാസ സംരക്ഷണത്തിനായി ധര്‍മ സംരക്ഷണ സമിതി രൂപീകരിച്ച് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 20, 02:43 am
Friday, 20th September 2019, 8:13 am

കോട്ടയം: ശബരിമല വിശ്വാസ സംരക്ഷണത്തിനായി ധര്‍മ സംരക്ഷണ സമിതിക്ക് രൂപം നല്‍കി. കോണ്‍ഗ്രസ് പാര്‍ട്ടി ചുമതലപ്പെടുത്തിയതനുസരിച്ചാണ് സമിതി രൂപവത്കരിച്ചതെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ശബരിമലയിലെ ആചാരങ്ങള്‍ക്ക് സംരക്ഷണമൊരുക്കുകയാണ് ലക്ഷ്യം.

വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കാന്‍ പരമോന്നത കോടതിയ്ക്കും ഭരണഘടനയ്ക്കും ബാധ്യതയുണ്ടെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ശബരിമല വിഷയത്തില്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പാലാ ഉപതിരഞ്ഞെടുപ്പിനെ ശബരിമല വിഷയം സ്വാധീനിക്കുമെന്നും വിശ്വാസികളെല്ലാം ഇന്ന് ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി.സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചണത്തിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി എത്തിയിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിലുടനീളം ശബരിമല വിഷയവും പരാമര്‍ശിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സമതി രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ