national news
മുകുള്‍ സാങ്മയും എം.എല്‍.എമാരും കോണ്‍ഗ്രസ് വിടുന്നു?
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 01, 05:18 am
Friday, 1st October 2021, 10:48 am

ഷില്ലോങ്: മേഘാലയ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മുകുള്‍ സാങ്മ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്.

സാങ്മയും 13 എം.എല്‍.എമാരും പാര്‍ട്ടി വിടുമെന്നാണ് സൂചന. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

കഴിഞ്ഞ ആഴ്ച കൊല്‍ക്കത്തയില്‍ എത്തിയ സാങ്മ തൃണമൂല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ഇദ്ദേഹം ചര്‍ച്ച നടത്തിയിട്ടുണ്ടെന്നുമാണ് വിവരം.

എന്നാല്‍, കോണ്‍ഗ്രസ് വിടുന്ന കാര്യം സാങ്മ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ പാര്‍ട്ടിയുമായി അദ്ദേഹത്തിന് ഉള്ള അഭിപ്രായവ്യത്യാസം കൂടിവരുന്നതായാണ് നിലവിലെ റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights:  Congress Crisis Former Meghalaya CM Mukul Sangma, 13 Congress MLAs Likely to Switch Over to TMC