Daily News
അരുവിക്കരയില്‍ അപരനെ നിര്‍ത്തിയത് കോണ്‍ഗ്രസ്: ശബരിനാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Jun 13, 02:22 pm
Saturday, 13th June 2015, 7:52 pm

sabarinath-1

അരുവിക്കര: അരുവിക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. വിജയ കുമാറിന് അപരനെ നിര്‍ത്തിയത് കോണ്‍ഗ്രസ് ആണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശബരീനാഥ്. തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാന പ്രകാരമാണ് അപരനെ നിര്‍ത്തിയതെന്നും ശബരീനാഥ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിനോടാണ് ശബരീനാഥ് ഇക്കാര്യം വ്യക്തമാക്കിയത്.

മുതിര്‍ന്നവരെ ആദരസൂചകമായി പൊന്നാട ധരിപ്പിക്കുന്നത് തെറ്റില്ലെന്നും ശബരീനാഥ് പറഞ്ഞു. നേരത്തെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സാരി വിതരണം നടത്തിയത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.