അതേസമയം, പശ്ചിമ ബംഗാളില്‍ ബി.ജെ.പിയ്ക്കുള്ളില്‍ ഭിന്നത മൂര്‍ച്ഛിക്കുന്നതിനിടെ കൈലാഷ് വിജയവര്‍ഗിയയെ ചുമതലയില്‍നിന്ന് കേന്ദ്രനേതൃത്വം മാറ്റിയിരുന്നു. മധ്യപ്രദേശിലെ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വിജയവര്‍ഗിയയോട് നേതൃത്വം ആവശ്യപ്പെടുകയും ചെയ്തു.
ആര്‍.എസ്.എസ് പ്രചാരകനായ അമിതാവ ചക്രവര്‍ത്തിയെ സംസ്ഥാനത്തിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിച്ചതിന് പിന്നാലെയായിരുന്നു നേതൃത്വത്തിന്റെ നടപടി. വിജയവര്‍ഗിയയ്ക്ക് പകരം ബി.ജെ.പി ദേശീയ ജോയിന്റെ സെക്രട്ടറി ശിവപ്രസാദിനോട് ബംഗാളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നേതൃത്വം ആവശ്യപ്പെട്ടു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക