രാജ്യത്തെ യാത്രാ ബുക്കിങ് കമ്പനികളായ മെയ്ക്ക് മൈ ട്രിപ്പ്, ഗോഐബിബോ, ഹോട്ടല്‍ ബുക്കിങ് കമ്പനിയായ ഒയോ എന്നിവക്കെതിരെ വഞ്ചനാക്കുറ്റത്തിന് പരാതി. ഇത്തരം ഓണ്‍ലൈന്‍ കമ്പനികള്‍ നല്‍കുന്ന ഡിസ്‌കൗണ്ടുകള്‍, പണമിടപാടിലെ പ്രശ്‌നങ്ങള്‍, വഞ്ചന എന്നിവ ചൂണ്ടിക്കാട്ടി ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷനാണ് (എഫ്.എച്ച്.ആര്‍.എ.ഐ) പരാതി നല്‍കിയത്.
ഈ മൂന്ന് കമ്പനികളുടെയും ബിസിനസ്സ് പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമാണെന്നും പരാതിയില്‍ ആരോപിക്കുന്നു. മെയ്ക്ക് മൈ ട്രിപ്പും ഗോഐബിബോയും ഓണ്‍ലൈന്‍ പ്രബലരാണെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ഒയോ പ്രഥമദൃഷ്ടാ പ്രബലരല്ലെന്നുമാണ് കണ്ടെത്തല്‍.
കമ്പനികള്‍ കോംപറ്റീഷന്‍ ആക്ടിലെ 3(എ) ലംഘിച്ചെന്നാണ് കമ്മീഷന്റെ പ്രധാന കണ്ടെത്തല്‍.