സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയ മണ്ഡലത്തില്‍ സി.പി.ഐ നീക്കം ഇങ്ങനെ; പ്രതികരിച്ച് ബി.ജെ.പി
national news
സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയ മണ്ഡലത്തില്‍ സി.പി.ഐ നീക്കം ഇങ്ങനെ; പ്രതികരിച്ച് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd October 2019, 11:46 am

തെലങ്കാനയിലെ ഹുസുര്‍നഗറര്‍ ഉപതെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി നല്‍കിയ നാമനിര്‍ദേശ പത്രിക തള്ളിയിരുന്നു. സി.പി.ഐ ആവട്ടെ ഈ മണ്ഡലത്തില്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനമെടുത്തത്.

മത്സരിക്കാതെ ഭരണകക്ഷിയായ ടി.ആര്‍.എസിനെ മണ്ഡലത്തില്‍ പിന്തുണക്കാനാണ് സി.പി.ഐ തീരുമാനം. എം.എല്‍.എയായിരുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷ ഉത്തംകുമാര്‍ റെഡ്ഡി എം.പിയായതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്.

ഇവിടെ വിജയിക്കണമെങ്കില്‍ സി.പി.ഐ പിന്തുണ വേണമെന്ന് ടി.ആര്‍.എസ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ടി.ആര്‍.എസ് നേതാക്കള്‍ സി.പി.ഐ നേതാക്കളെ പിന്തുണ അഭ്യര്‍ത്ഥിച്ച് സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സി.പി.ഐ പിന്തുണ പ്രഖ്യാപിച്ചത്. ബി.ജെ.പിയെ പരാജയപ്പെടുത്താനാണ് പിന്തുണ എന്നാണ് സി.പി.ഐ വാദം.

നാമനിര്‍ദേശ പത്രിക തള്ളിയത് സി.പി.ഐ.എമ്മിന് തിരിച്ചടിയായിരുന്നു. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഖര്‍ റാവു സമര്‍പ്പിച്ച പത്രികയില്‍ തെറ്റുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. പത്രിക തള്ളിയതിനെതിരെ ശേഖര്‍ റാവുവും സി.പി.ഐ.എം പ്രവര്‍ത്തകരും വരണാധികാരിയുടെ ഓഫീസിനകത്ത് പ്രതിഷേധം നടത്തി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ടി.ആര്‍.എസിനെ പിന്തുണക്കാനുള്ള സി.പി.ഐ തീരുമാനത്തിനെതിരെ ബി.ജെ.പി വിമര്‍ശമുന്നയിച്ചു. ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് സി.പി.ഐയും ടി.ആര്‍.എസുമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ