തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുടാപ്പുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. സംസ്ഥാനത്തെ പ്രധാന കോര്‍പ്പറേഷനുകളായ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ പൊതുടാപ്പുകളാണ് ആദ്യഘട്ടത്തില്‍ ഒഴിവാക്കുന്നത്.
ഒന്നരലക്ഷം പൊതുടാപ്പുകളാണ് നിര്‍ത്തലാക്കുക. ഈ ടാപ്പുകള്‍ നിര്‍ത്തലാക്കി ഉപഭോക്താക്കളെ സ്വകാര്യ കണക്ഷനുകള്‍ക്ക് നിര്‍ബന്ധിതമാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ജലജീവന്‍ പദ്ധതിയുടെ ഭാഗമാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് ഈ പദ്ധതിയില്‍ ജലം സൗജന്യമായി ലഭിക്കുമെന്നതിനാല്‍ പൊതുടാപ്പുകള്‍ നിര്‍ത്തലാക്കുന്നതില്‍ കുഴപ്പമില്ലെന്ന നിലപാടാണ് മന്ത്രി സ്വീകരിക്കുന്നത്.