തിരുവനന്തപുരം: കര്‍ണാടക തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് ജയം ആഘോഷിക്കുന്നത് സൈബര്‍ കമ്മികളും ജിഹാദികളുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഫേസ്ബുക്ക്‌പോസ്റ്റിലൂടെ ആയിരുന്നു സുരേന്ദ്രന്റെ പ്രതികരണം. എന്നാല്‍ ഈ തോല്‍വിയിലും 2018 ലെ ജനപിന്തുണയുടെ അര ശതമാനം പോലും ബി.ജെ.പിക്ക് കുറഞ്ഞിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
തോല്‍വിയെ തോല്‍വിയായിത്തന്നെ കാണുന്നവരാണ് തങ്ങളെന്നും ഭരണത്തിലെ വീഴ്ചകളും നിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്നതും സ്വാര്‍ത്ഥ ചിന്തയും പരിശോധിക്കപ്പെടുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പോരായ്മകളുണ്ടായാല്‍ തിരുത്താന്‍ ദുരഭിമാനം ഒരിക്കലുമുണ്ടാവില്ലെന്നും തോല്‍വി ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തോറ്റിടത്തൊക്കെ പൂര്‍വ്വാധികം കരുത്തോടെ തിരിച്ചുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദിയുടെ ജനപ്രീതിയെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യുന്നവര്‍ക്ക് 2024 മെയ് വരെ ലാല്‍സലാമെന്ന് പറഞ്ഞുകൊണ്ടാണ് ഫേസബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയിച്ചതിന് സൈബര്‍ കമ്മികളും ജിഹാദികളുമാണ് കൂടുതല്‍ ആഘോഷിക്കുന്നത്. അതങ്ങനെതന്നെ ഇരിക്കട്ടെ കേരളത്തില്‍. 2018 ലെ ജനപിന്തുണയുടെ അര ശതമാനം പോലും ബി.ജെ.പിക്ക് കുറഞ്ഞിട്ടില്ല ഈ തോല്‍വിയിലും കര്‍ണാടകത്തില്‍. അപ്പോഴും തോല്‍വിയെ തോല്‍വിയായിത്തന്നെ കാണുന്നവരാണ് ഞങ്ങള്‍. ഭരണത്തിലെ വീഴ്ചകളും നിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്നതും സ്വാര്‍ത്ഥചിന്തയും പരിശോധിക്കപ്പെടുക തന്നെ ചെയ്യും. പോരായ്മകളുണ്ടായാല്‍ തിരുത്താന്‍ ദുരഭിമാനമൊരിക്കലുമുണ്ടാവില്ല. തോല്‍വി ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. തോറ്റിടത്തൊക്കെ പൂര്‍വ്വാധികം കരുത്തോടെ തിരിച്ചുവന്നിട്ടുമുണ്ട്. മോദിയുടെ ജനപ്രീതിയെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യുന്നവര്‍ക്ക് 2024 മെയ് വരെ ലാല്‍സലാം.
Contenthighlight: Commis and jihadis celebrate congress winning in karnataka: K Surendran